Powered By Blogger

ബുഷ്‌റയുടെ കവിതകള്‍



മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച ബുഷ്‌റ ആ പ്രയോഗത്തില്‍ ഒരു ബുഷ്‌റയുണ്ട്. ബുഷ്‌റയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. മരണത്തിന്റെ ഈറന്‍വയലറ്റ് പുഷ്പങ്ങള്‍ തേടി ബുഷ്‌റ പോയിട്ട് മാസങ്ങളാവുന്നു. എഴുതിയവയൊന്നും ആരെയും കാണിചിട്ടില്ല. മരണത്തിനുശേഷം ബുഷ്‌റയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല്‍ പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്‍റെയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ നെഞ്ചിന്‍റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ ബുഷ്‌റയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം.
''നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..''
എന്ന് ഒരിടത്ത് ബുഷ്‌റ മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര മലയുടെ താഴെയാണ് ബുഷ്‌റ ജനിച്ചത്. കൊട്ടപള്ളയില്‍ അവള്‍ ജനിച്ചു വളര്‍ന്ന വീട്ടിനുള്ളില്‍വെച്ച് തുന്നല്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എപ്പോഴും ആത്മഹത്യതയെക്കുറിച്ച് പറയാറുണ്ടായിരിന്ന ബുഷ്‌റ പാമ്പ്കടിയേറ്റുണ്ടായ മരണത്തിന്‍റെ കാരണം അജ്ഞാതമായിത്തന്നെത്തുടരുന്നു.
ബുഷ്‌റ എഴുതിയ കവിതകളില്‍ ചിലത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു. ഹൃദയം കൊണ്ട് എഴുതിയ കവിതയുടെ കനം ഇവിടെ കാണാം. വേദനയില്‍ മുക്കിയെഴുതിയ കവിതകള്‍. കവിതകള്‍ മിക്കതിനും തലക്കെട്ടുണ്ടായിരുന്നില്ല
ബുഷ്‌റ കൊട്ടപള്ള G O H S S സ്കൂളില്‍ പഠിക്കുന്ന സമയത്ത് സ്വന്തം ജന്മദിനത്തില്‍ തന്‍റെ സ്വകാര്യ ഡയറിയില്‍ കുറിച്ചിട്ട ചില ഭ്രാന്തന്‍ വരികള്‍
എന്‍റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന് ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
നിന്‍റെ ചിന്തകള്‍ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്‍റെ തൂലിക തുമ്പില്‍
എന്നെ ഉരുക്കുവാന്‍ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്‍റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍!പായസത്തിനുമിടക്ക്
ഞാന്‍ തിരഞ്ഞത്
നിന്‍റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്‍റെ തൂലിക
ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്‍റെ തുമ്പിലെ അഗ്‌നി കെട്ടുപോയിരുന്നു

പ്രണയം ഒരു പൂപോലെ....
പ്രിയതമക്കായൊരു നിറച്ചാര്‍ത്ത്‌. എന്റെ സ്വപ്നത്തില്‍ പൂക്കാലമായെന്നില്‍ നിറഞ്ഞവളേ, നിനക്കായൊരു കുഞ്ഞുപൂച്ചെണ്ട്‌... എന്റെ വിരഹഹൃദയത്തിന്‍ തപിപ്പിക്കും വര്‍ണ്ണങ്ങള്‍ നീ തൊട്ടറിയൂ... പുലര്‍മഞ്ഞിലുയിരിട്ട ഒരുകുഞ്ഞുതുള്ളി എന്റെ കണ്ണീര്‍മുത്തുകളെന്നോര്‍ക്കുക. പ്രിയേ, വിരഹം ഈ വര്‍ണ്ണകാന്തിയെപ്പോലും എന്നില്‍ നിന്നും കവരുന്നു. പടിവാതില്‍ക്കല്‍ നിറകണ്ണുകള്‍ തുടച്ചിട്ടെനിക്കേകിയ നനുത്ത ചുംബനം ഇപ്പൊഴും എന്റെ അധരങ്ങളില്‍ നൊമ്പരമൂട്ടുന്നു. ഹൃദയത്തിന്‍ മൃദുമിടിപ്പുകള്‍, അറിയുക നിനക്കായ്‌ മാത്രം. മണല്‍ക്കാറ്റേറുമ്പോഴും, മുകളില്‍ സൂര്യനഗ്നിയായ്‌ പെയ്യുമ്പോഴും, എന്‍ കവിളില്‍ നിന്റെ നനുത്ത വിരല്‍സ്പര്‍ശത്തിന്‍ ഓര്‍മ്മത്തുടിപ്പുകള്‍.
ഈ പൂ വിരിഞ്ഞത്‌ നിനക്കായ്‌ മാത്രം

1 അഭിപ്രായം:

  1. "എന്‍റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
    അന്ന് ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
    നിന്‍റെ ചിന്തകള്‍ പോറിവരച്ച്
    എനിക്ക് നീ ജന്മദിന സമ്മാനം തന്നു"
    ഇത് നന്ദിതയുടെ വരികളല്ലേ സുഹൃത്തേ?

    മറുപടിഇല്ലാതാക്കൂ