Powered By Blogger

വിദ്യാമൃതം




ബാല്യകാലം മുതല്‍, അബ്ദുറഹ്മാന്‍ സ്ത്രീകളുടെ പ്രേമഭാജനവും, ആരാധകനുമായിരുന്നു. അവരില്‍ വന്ദ്യവയോധികളായ സ്ത്രീകള്‍ മുതല്‍ പതിനേഴുകാരികളായ പല പ്രായക്കാരുമുണ്ടായിരുന്നു സൗന്ദര്യത്തിന്റെ ഉദാത്ത മാതൃകയായ അദ്ദേഹത്തിന്റെ സഹജമായ പെരുമാറ്റരീതികളും ആര്‍ഭാടജീവിതവും സ്ത്രീകളെ എന്നും എവിടെയും ആകര്‍ഷിച്ചു വന്നതാണ് പ്രത്യേകിച്ചും ചെറുപ്പക്കാരികള്‍ക്ക് അദ്ദേഹത്തോട് ഭ്രാന്തമായ ഒരാരാധനയായിരുന്നു പിന്നീട് അറബൃ൯ മരുഭൂമിയില്‍നിന്നുള്ള അദ്ദേഹത്തിന്‍റെ ഇരുപത്തിനാലുവര്‍ഷത്തെ ദേശാടനംകഴിഞ്ഞ് ജന്മനാട്ടില്‍സ്തിരം താമസമായതിന്നുശേഷം ഒഴിവു സമയങ്ങളില്‍ ഇന്‍റ്റര്‍നെറ്റിലൂടെ പലവരുംമായി ആശയവിനിമയം നടത്തുമായിരിന്നു അപ്പോയാണ് സുന്ദരിയായ ഇരുപത്തിആറ് വയസ്സ് മാത്രം പ്രായമുള്ള ബുഷ്‌റ എന്ന പെണ്‍കുട്ടിയുംമായി പരിജയപ്പെടുന്നത് അവര്‍തമ്മിലുള്ള സൗഹൃദബന്ധം പ്രണയത്തിലേക്ക് അടുക്കുകയയിരിന്നു നിരന്തരം ഇന്‍റ്റര്‍നെറ്റിലൂടെ ഗാഢസൗഹൃദം പുലര്‍ത്തിപ്പോന്നു അവര്‍ പരസ്​പരം സ്‌നേഹിച്ചു വളരെ അടുത്തു അവള്‍ അദ്ദേഹത്തെ വളരെ ഇഷ്ടപ്പെട്ടു പ്രേമിക്കുന്നുണ്ടോ എന്നുപോലും ചിലപ്പോള്‍ തോന്നിപ്പോകാറുണ്ടായിരുന്നു അവളുടെ വാക്കുകളിലെ വശൃത പൂക്കളെക്കാള്‍ സുഗന്ധമുള്ളതായിരിന്നു അതിലെ ഓരോ പദവും അദ്ദേഹം പ്രേമപൂര്‍വ്വം അ൪തഥവിചാരണ ചെയ്തു അവളില്‍നിന്നും വിദ്യാമൃതം നുണഞ്ഞുകൊണ്ടിരിക്കുന്നസമയത്ത് അദ്ദേഹം ഒന്നിലും ഇടപെടാതെ ധ്യാനമനനങ്ങളുടെ സുഗന്ധിയായ പ്രതലങ്ങളിലൂടെ സൗമൃമായി നടന്നുപോവുകയയിരിന്നു താവോയുടെ നിസ്സംഗതയയിരിന്നു ധ്യാനം അവള്‍ അറിവിന്‍റെ ദേവതയാണന്ന് അദ്ദേഹത്തിന്ന് ബോധൃപ്പെട്ടിരിന്നു വിവാഹം കഴിക്കാന്‍ അവള്‍ താല്‍പരൃം പ്രകടിപ്പിച്ചു ഇസ്‌ലാമില്‍ രണ്ടു വിവാഹം നിഷിദ്ധമല്ല. എങ്കിലും വിവാഹത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടില്ല അബ്ദുറഹമാന്‍ നാപ്പത്തിആറ് വയസ്സ് പ്രായമുള്ള വിവാഹിതനായ നാലു മക്കളുടെ പിതാവുമായ ബാദ്ദൃതയുമുള്ള അദ്ദേഹം ഒരിക്കലും വിവാഹത്തിനു തയ്യാറായിരിന്നില്ല അദ്ദേഹം അവളെ ഉപദേശിച്ചു നമ്മള്‍ തമ്മില്‍ പ്രേമമാണെന്ന്. അതില്‍ വാസ്തവമില്ലാതില്ല എങ്കിലും, നമ്മള്‍ അടുത്തു പരിചയിച്ച ആ നല്ല നാളുകളെക്കുറിച്ചോര്‍ത്തു. നീ സ്വയം തിരഞ്ഞെടുത്ത ജീവിത രീതി മാറ്റണം വീണ്ടുവിചാരമില്ലാതെ, പെട്ടെന്ന് എടുത്തുചാടിയ ഈ വിവാഹബന്ധത്തില്‍നിന്ന് ബുഷ്‌റക്ക് സ്വസ്ഥതയോ സംതൃപ്തിയോ ലഭിക്കുകയില്ല. നിനക്ക് എന്നെ കാണാന്‍ ലജ്ജ തോന്നും നിന്‍റെ പരിശുദ്ധിയെല്ലാം നഷ്ടപ്പെടും നല്ല സുഹൃത്ത്ബന്ധം നിലനിര്‍ത്തുന്നതിന്നുവേണ്ടി നമ്മള്‍ മുഴുവന്‍ സമയവും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും, ശോഭനമായ ഒരു ഭാവി അവളെ കാത്തിരിക്കുന്നുണ്ടെന്നും, അദ്ദേഹം അവളെ ഉപദേശിച്ചു. ഉപദേശങ്ങളൊന്നും അവളെ ആശ്വസിപ്പിച്ചില്ല ദുഃഖിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു അവളുടെ മനസ്സ് സംഘര്‍ഷഭരിതമായിരിന്നു വ്യക്തിജീവിതത്തില്‍ നിഴല്‍വീഴ്ത്തുന്ന പ്രതിസന്ധികളുടെ ഇരുട്ടിനെ ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചവുമായി നേരിടാനാണ് അബ്ദറഹമാന്‍ അവളോട് ഉദ്‌ബോധിപ്പിച്ചു പിരിഞ്ഞിരിക്കുന്നതില്‍ സങ്കടപ്പെടുന്നതായി അദ്ദേഹത്തിനുതോന്നി വിവാഹത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ വളരെ ശ്രമിച്ചുനോക്കിയെങ്കിലും ബുഷറ വഴിപ്പെട്ടില്ല ഈ കപടലോകത്തില്‍ ഒരു ആത്മാര്‍ത്ഥ ഹൃദയമുണ്ടായതാണെന്‍റെ പരാജയം മരണമെന്നുള്ള ചിന്തയല്ലാതെ മറ്റൊന്നില്ല മനസ്സില്‍ എന്നെഴുതിവെച്ച് വിലപിച്ചുകൊണ്ട് മരണത്തിലേക്ക്‌ നടക്കാന്‍ മാത്രം വേദനയുടെ കാട്ടുഞെരിഞ്ഞില്‍ മുള്‍പ്പടര്‍പ്പുകള്‍ അവളില്‍ പടര്‍ന്നിരുന്നു സര്‍ഗാത്മകതയും ചരിത്രബോധവും അസ്വാസ്ഥ്യജനകമായ വിധത്തില്‍ മരണത്തെ സ്വയം വരിക്കാന്‍ അവള്‍ തയ്യാറെടുക്കുകയായിരിന്നു അപ്പോഴാണ് അദ്ദേഹം വിവാഹത്തിനു നിര്‍ബഡിതനാവുന്നത് അങ്ങിനെ അദ്ദേഹം ഈ വിവരം ഭാരൃയെ ബോധ്യപ്പെടുത്തി ഈ വാര്‍ത്ത കേട്ടയുടനെ ഭാരൃ വല്ലാതെ ക്ഷുഭിതരായി അത്തരം ഒരാഗ്രഹമുണ്ടെങ്കില്‍ അത് യാതൊരു കാരണവശാലും നടക്കില്ലെന്ന് താക്കീതു നല്‍കി അഥവാ തന്റെ താക്കീതിനെ ധിക്കരിച്ച് വിവാഹം നടക്കുകയാണെങ്കില്‍,നിങ്ങളുമായിയുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുമെന്നും മക്കളെയുകൂട്ടി വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുമെന്നും ഭീഷണിപ്പെടുത്തി ഭാരൃയെ ധിക്കരിച്ച് നിര്‍ഭയത്തോടെ രണ്ടായിരത്തിപത്ത് ഏപ്രിയില്‍ മാസം പതിനോന്നാംതിയ്യതി വൈകുന്നേരം നാലുമണിക്ക് അദ്ദേഹം ബുഷ്‌റയെ വിവാഹംകഴിച്ചു ഭാരൃയെ സമാദാനപ്പെടുത്താന്‍ അബ്ദുറഹ്മാന്‍ വളരെ പാടുപെട്ടു കേട്ടതെല്ലാം നുണയായായിരിക്കണമേ എന്ന് ഭാരൃ പ്രാര്‍ത്ഥിച്ചു. അബ്ദുറഹമാന്‍റെ ആദൃ ഭാരൃയായ സൈഫുവിനെയും രണ്ടാം ഭാരൃയായ ബുഷ്‌റയെയും ഒരു പോലെ കാണുന്നതിന്നു യാതൊരു വീഴ്‌ച്ചയും വരുത്തിയിരിന്നില്ല അവരുടെ വിവാഹബന്ധംകൊണ്ട് അബ്ദുറഹമാന്‍റെ കുടുബത്തിന്‍റെ ആഭിജാധൃം അന്തച്ചിദ്രമാവാതിരിക്കാന്‍ ബുഷ്‌റ പ്രത്തെകം ശ്രദ്ദിച്ചുകൊണ്ടിരിന്നു അദ്ദേഹമായുള്ള ഏഴുമാസത്തെ ദാമ്പത്തൃ ജിവിതത്തിനോടുവില്‍ രണ്ടായിരത്തിപത്ത് നവംബര്‍ ഇരുപത്തിമൂന്നാം തിയ്യതി ചൊവ്വാഴ്ച്ച അവളുടെവീടിന്‍റെ തൊട്ടടുത്തുള്ള അയല്‍വാസിയുടെ വീട്ടുവളപ്പില്‍വെച്ച് പശുവിന്നു തീറ്റ കൊടുക്കാന്‍ വേണ്ടി പുല്ലരിഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് വിഷപാമ്പിന്‍റെ കടിയേറ്റു ഇരുപത്തി ആറാംതിയ്യതി വെള്ളിയാഴ്ച്ച രാത്രി പാതിനോന്നരമണിക്ക് ബുഷ്‌റ ഈ ലോകത്തോട് യാത്ര പറഞ്ഞു സ്‌നേഹവും സാന്ത്വനവും കൊതിച്ച ഒരു പ്രണയിനിയുടെ ജീവിതം, അവള്‍ക്കു സമ്മാനിച്ച മോഹഭംഗങ്ങളുടെ കഥ കാലയവനികയ്ക്കുള്ളില്‍ നാമാവിഷേശമായി ബുഷ്‌റയുടെ മരണശേഷം അദ്ദേഹത്തിന്‍റെ മാനസികനില വളരെ മോശമായി അദ്ദേഹത്തിന്‍റെ നാസാരന്ദ്രങ്ങളുടെ നിയന്ദ്രണങ്ങള്‍തകര്‍ന്നു കൊണ്ടുരിക്കുകയായിരിന്നു ഒരിക്കല്‍ അദ്ദേഹം കുടുബങ്ങളോടുപറഞ്ഞു ഏതാനും മാസങ്ങളായി ഞാന്‍ എല്ലാറ്റില്‍നിന്നും സ്വതന്ത്രനാവാന്‍ കഠിനമായി പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ് പുസ്തകങ്ങളില്‍ നിന്ന് സുഹൃത്തുക്കളില്‍നിന്ന്, സാഹചര്യങ്ങളില്‍നിന്ന് വിമോചിതനാവാന്‍. ഇതേ സ്വാതന്ത്ര്യത്തിനായി നിങ്ങളും ശ്രമിക്കണം. എന്നെ പരിഹാരനിര്‍ദേശങ്ങള്‍ക്കായായി ആരും കാണരുത്. നിങ്ങള്‍ക്ക് മുക്തി നല്‍കാനുള്ള മൃദസഞ്ചീവിനി എന്‍റെ പക്കലില്ല.' ഈ പ്രഖ്യാപനം അബ്ദുറഹമാന്‍റെ കുടുബങ്ങളെ നിരാശരാക്കി മനസ്സ് സംഘര്‍ഷഭരിതമായിരുന്ന ആ നാളുകളില്‍ എപ്പോഴോ അദ്ദേഹത്തിന് ഭൗതിക സുഖങ്ങളോട് വിരക്തിയനുഭവപ്പെട്ടു
വേദഗ്രന്ദങ്ങള്‍ അനുസാശിക്കുന്ന സന്ദേശങ്ങള്‍ സ്വീകരിച്ച് പ്രാര്‍ത്ഥനയിലേക്ക് മടങ്ങാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഭാരൃ സൈഫുവിനോട് പലപ്പോഴും അതിനെപ്പറ്റി സുദീര്‍ഘമായി ചര്‍ച്ചചെയ്തിരുന്നു. എന്റെ പാനപാത്രം നിറഞ്ഞിരിക്കുന്നു. ഞാന്‍ മാനസികമായും വൈകാരികമായും മോക്ഷപ്രാപ്തി തേടിയുള്ള നീണ്ട ആത്മാന്വേഷണയാത്രയിലൂടെ നേടിയ അതീന്ദ്രിയജ്ഞാനവുമായി സ്വന്തം ജീവിതപരിസരങ്ങളിലേക്ക് മടങ്ങിയെത്തുന്ന ഒരു മനുഷ്യന്റെ വൈകാരിക സംഘര്‍ഷങ്ങള്‍ ഭാവതീവ്രതയോടെ എന്‍റെ ഹൃദയസ്പന്ദങ്ങളില്‍പോലും താളാത്മകമായി ലയിച്ചുചേര്‍ന്നിട്ടുണ്ട് ഹൃദയാവ്൪ജജകമായ ആവിഷ്കാരത്തെ വീണ്ടും പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു അവളുടെ ജ്ഞാനവല്ലരിയില്‍പൂത്ത ഈ വിശേഷകുസുമത്തെ ഭംഗിയുളള ഒരു ചഷകത്തില്‍വെച്ചു ഞാന്‍ നിങ്ങള്‍ക്കു നിവേദിക്കുകയാണ് കൊടുമുടിയില്‍ നിന്നുള്ള എന്റെ ഗര്‍ജ്ജനത്താല്‍ സമതലത്തിലെ ജനങ്ങള്‍ ഞെട്ടിയുണരും. എല്ലാം ത്യജിച്ച് എനിക്കൊരു യദാര്‍ത്ഥമനുഷൃനാവണം തീര്‍ച്ചയായും ഞാനതു ചെയ്യും. പക്ഷേ, ആ സമയം ആയിട്ടില്ല. ക്ഷമാപൂര്‍വം, ഉത്കണ്ഠയോടെ ഞാന്‍ ആ ദിവസം കാത്തിരിക്കുകയാണ്

ഇന്നലെ രാത്രിയിലും ഏതോ ഒരു പൂവിരിഞ്ഞിരിക്കും

പൊളിഞ്ഞുവീഴാറായെന്ന്‌ തോന്നിക്കുംവിധം ദയനീയതയില്‍ നില്‍ക്കുന്ന ബുഷ്‌റയുടെ വീട്ടിലേക്ക്‌ അവള്‍ കുനിഞ്ഞാണ്‌ കയറിവരുക. വര്‍ണ്ണങ്ങളും പൂക്കളും കുടിയേറിയ ചുരിദാറും ധരിച്ച് മൊട്ട് ഇല്ലാത്ത കമ്മലുമിട്ട ആ സുന്ദരി പതിയെ കിടപ്പ് മുറിയിലേക്ക് കയറിപ്പോകും. അപ്പോഴെല്ലാം മൗനത്തിന്റെ ഗുഹമുഖമായി ആ മുറി ചുരുങ്ങിച്ചുരുങ്ങി വരും.അപ്പോളവള്‍ മലര്‍ന്ന്കിടന്നു സൂര്യ പ്രകാശത്തിന്നു വേണ്ടി എടുത്തുമാറ്റിയ ഓടിന്‍റെ ഇടയില്‍ ചില്ലിന് പകരമായി വെച്ച അവളുടെ മാതാവിന്‍റെ എക്സറയില്‍ തെളിഞ്ഞ് കാണുന്ന അസ്ഥികളെ എണ്ണികിടക്കും ചിലപ്പോള്‍ ചുമരുകളില്‍ സ്വയമുണ്ടായ ഗര്‍ത്തങ്ങളിലൂടെ റബ്ബര്‍തോട്ടങ്ങളില്‍ നിന്ന്‌ വേര്‍പെട്ട്‌ വരുന്ന പിശടന്‍കാറ്റ്‌ ശരീരങ്ങളിലേക്ക്‌ ഒട്ടിച്ചേരാന്‍ ശ്രമിക്കും.അബ്ദുറഹമാന്‍ കൗതുകത്തോടെ ബുഷ്‌റയുടെ മുഖത്തേക്ക്‌ തന്നെ ശ്രദ്ധയൂന്നും. ആ മെലിഞ്ഞ ശരീരത്തില്‍ പതിയ ചിത്രം വരയ്‌ക്കാന്‍ കൗശലക്കാരനായ കാറ്റൊരുങ്ങുമ്പോള്‍ ചുരിദാറിന്‍റെ കൂടെ ധരിച്ച ഷാള്‍ത്തലപ്പ്‌ തോള്‍വഴിയിട്ട്‌ അവള്‍ വീണ്ടും ഒരു ചിത്ര ശലഭത്തെപോലെ വീടിനു ചുറ്റും ഓടിനടക്കും ആ മുറി ഇന്ന്‌ ഓര്‍മ്മയുടെ ബൃഹത്‌ശിഖരമാണ്‌. തകര്‍ച്ചയെ അതിജീവിക്കാനാവാതെ എന്നോ അത്‌ നിലംപൊത്തിയിരിക്കണം. ലളിതജീവിതത്തിന്റെ വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന ആ പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളെ ആട്ടിപ്പായിച്ച്‌ ജീവിതത്തില്‍ നിന്നും ഓടിമറഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ പന്ഥാവുകള്‍ തേടി ശിഥിലമായിപ്പോയ കുറെ മനസ്സുകളില്‍ ഓര്‍മ്മകള്‍ ആ വെളുത്ത രൂപത്തെ വീണ്ടും കൊണ്ടുവരുമ്പോള്‍ കണ്ണുകള്‍ കരടുവീണ പോലെ ചുവക്കും. ഹൃദയമിടിപ്പിന്റെ വേഗം കൂടും. കാരണം ഊര്‍ജ്ജസ്വലയായ ബുഷ്‌റയുടെ യാദൃശ്ചികത പേറിയ മരണം അത്രവേഗമൊന്നും സമ്മതിക്കാന്‍ അവളെ അറിഞ്ഞവര്‍ക്കാവില്ല... ബുഷ്‌റ എന്ന കവയത്രിയെ കുറിച്ചുള്ള എന്റെ ഓര്‍മ്മ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു വര്‍ഷകാലത്തിലാണ്‌. പ്രഷുബ്‌ധമായ വേനല്‍കാലം. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിലുള്ള നാനാം പളേളയിലെ ബുഷ്‌റയുടെ വീട്ടിലെത്തുന്നത് ഓര്‍കൂട്ടിലെയുള്ള സുഹ്രത്തു ബന്ധത്തിലൂടെയാണ്. പുറമെ നിന്ന്‌ നോക്കിയാല്‍ ഏതുനിമിഷവും നിലംപൊത്തുമെന്ന്‌ തോന്നിക്കുന്ന ഓടിട്ട വീട്, അപരിചിതരായ മുഖങ്ങള്‍. അവരിലേക്കിറങ്ങാതെ തികച്ചും ഒറ്റയായി അതിലൊരു ലോകം തീര്‍ത്ത്‌ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. ദിവസങ്ങള്‍ ദ്രുതഗതിയില്‍ പായുന്നതിനിടയില്‍ ആരൊക്കെയോ ചോദിക്കാതെ മനസ്സില്‍ കോരി ചൊരിയുന്ന ആ പകലില്‍ എവിടെയോ നിഴലായി അവള്‍ നടക്കുന്നത്‌ കണ്ടു.ചുകന്ന ചുരിദാര്‍ ധരിച്ച ഒരു ഗായകിയുടെ നേര്‍ത്ത ശബ്‌ദം കേട്ടു. ഈറന്‍ വയലറ്റ്‌ പൂക്കള്‍ മാത്രം പൂത്തുനിന്നിരുന്ന വീടിന്‍റെ ചെറിയ റബ്ബര്‍തോട്ടത്തില്‍ പൊഴിഞ്ഞുകിടന്നിരുന്ന ഇതളുകളില്‍ മഴ മരണത്തിന്റെ ചിത്രം വരയ്‌ക്കുന്നത്‌ കണ്ടു... മെഡിക്കല്‍കോളെജിലെ ബെന്‍റ്റിലേറ്ററില്‍ മഞ്ഞുപൊതിയുന്ന തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഉപദേശങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് ബുഷ്‌റ എന്ന സംഗീത തുന്ദിലിതമായ നാമം പിടഞ്ഞു മരിച്ചപ്പോള്‍, സുഹ്യത്തുക്കളേയോ ബന്ധുജനങ്ങളേയോ എന്നല്ല അവനവനെ തന്നെ ബോധ്യപ്പെടുത്താനാവാത്ത ഒരു സമസ്യയാണ് മരണമെന്ന് നമുക്ക് കാട്ടിതരികയായിരുന്നു. മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയ സുന്ദരിയായ പെണ്‍കുട്ടിയുടെ തലയിണയില്‍ പറ്റിപ്പിടിച്ച അശ്രുക്കളില്‍ ചുംബിച്ചു ഓടി നടക്കുന്ന ശലഭങ്ങളില്‍ നിന്നും കണ്ടെടുത്ത ബുഷ്‌റയുടെ ജീവിതവുമായിബന്ധപെട്ട് എഴുതിയ കവിതകള്‍, ഉത്തരം കിട്ടാത്ത അനേകം ദുരൂഹതകളിലേക്കാണ് കൊണ്ടെത്തിച്ചത്. ബുഷ്‌റ രഹസ്യമാക്കി സൂക്ഷിച്ചിരുന്ന ബുഷ്‌റയുടെ ഭര്‍ത്താവായ അബ്ദുറഹമാന് മാത്രം അറിയാവുന്ന രഹസ്യം

മരണശേഷം ബുഷ്‌റയുടെ ഇരുമ്പു പെട്ടിയില്‍ നിന്നും കണ്ടെടുത്ത ഡയറി തിരിച്ചേല്പിക്കുമ്പോള്‍ അതിലെ ചില താളുകള്‍ നഷ്ടപ്പെട്ടിരുന്നു എന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡയറിയിലെ താളുകള്‍ നഷ്‌ടപ്പെട്ടിരുന്നു എന്നറിയുന്നത് പിന്നീട് മാത്രമാണന്നും, തന്നെ ആദ്യമായ് കാണുന്നതിനും മാസങ്ങള്‍ മുന്‍പ് എഴുതിയിരുന്ന ഡയറിയിലെ താളുകള്‍ നഷ്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ് എന്നും അബ്ദുറഹമാന്‍ ചോദിക്കുന്നു. അബ്ദുറഹമാന് എതിരായ് ഒരു വാക്ക് ആത്മസുഹ്യത്തായ ഷാഹിതയോടോ, സ്വന്തം വീട്ടുകാരോടുപോലും പറഞ്ഞിട്ടില്ലാത്ത ബുഷ്‌റ തന്റെ പഴയ ഡയറിയില്‍ അബ്ദുറഹമാന്‍ കീറിമാറ്റാന്‍ തരത്തിലുള്ള ഒന്നും തന്നെ എഴുതിയിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍. 2003 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തിലായ് 59 കവിതകളെഴുതിയ ബുഷ്റയുടെ ആദ്യകാല കവിതകള്‍ മുഴുവന്‍ പ്രണയവും പിന്നീട് പ്രണയ നഷ്ടവുമാണ്. 2010-ല്‍ അബ്ദുറഹമാന്‍നെ കണ്ടശേഷം ബുഷ്‌റ എഴുതിയതായ ഒരു വരിപോലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ നിന്നും 2009-നു ശേഷം ബുഷ്‌റ കവിതകള്‍ എഴുതിയിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. ഡൊക്യുമെന്റ്സ് എല്ലാം ശരിയായിട്ടും ബുഷ്‌റയുടെ മരണ ശേഷം അബ്ദുറഹമാന്‍ ഗള്‍ഫിലേക്ക് പോകാനോ, മറ്റൊരു ജോലി തേടാനോ തയ്യാറാകാതെ ബുഷ്‌റയുടെ നിശ്വാസങ്ങള്‍ തങ്ങിനില്‍ക്കുന്ന സ്വന്തം വീട്ടില്‍ അവളുടെ നഷ്ടങ്ങള്‍ ശ്വസിച്ചുകൊണ്ട് ഒതുങ്ങുകയായിരുന്നു.ബുഷ്‌റ എഴുതിയ പ്രണയ ലേഖനങ്ങളും അവളുടെ ഫോട്ടോകളും ഇന്നും നെഞ്ചോടടുക്കി വച്ചിരിക്കുന്ന അബ്ദുറഹമാന്‍റെ ജീവിതം എന്നെ വിസ്മയം കൊള്ളിച്ചു. ഒരു ആര്‍ത്ത നാദമായ് ജ്വലിച്ചമര്‍ന്ന ഭാര്യമാര്‍ അവശേഷിപ്പിച്ചുപോയ കഥകള്‍ക്കിടയില്‍ കഥയില്ലതെപോയവന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജനങ്ങള്‍, ഭാര്യമാരുടെ ചരമവാര്‍ഷികത്തിനും മാസങ്ങള്‍ക്ക് മുന്‍പേ വിവാഹിതരായപ്പോള്‍, അബ്ദുറഹമാന് ബുഷ്‌റയില്‍ ഒരു കുഞ്ഞുപോലും ബാധ്യതയായി ഇല്ലാതിരുന്നിട്ടും ഒറ്റക്ക്, സ്വയം ഇല്ലാതായും, ഇല്ലാതാക്കിയും ജീവിച്ച അബ്ദുറഹമാന്‍ ബുഷ്‌റയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്, ഇന്നും അവളെ കുറിച്ചോര്‍ക്കുമ്പോള്‍ അയാളുടെ കണ്ണില്‍ പടരുന്ന നനവില്‍ നിന്നും വായിച്ചെടുക്കാം. കാപട്യമോ, നിഗൂഡതകളോ ഇല്ലാത്ത ഒരു പച്ചയായ മനുഷ്യന്‍. ബുഷ്‌റയുടെ മരണത്തിനു ശേഷം ഇഞ്ച് ഇഞ്ചായി സ്വയം കൊന്നു ജീവിക്കയാണ് ഒരോ നിമിഷവും അയാള്‍. ഭാവിയും ഭൂതവും അയാള്‍ക്കില്ല. സ്വയം ഇല്ലാതാകാന്‍ ആഗ്രഹിച്ചിട്ടും, മരണം അയാളെ കീഴ്‌പെടുത്താതിരുന്നത് ഒരു പക്ഷേ അയാളുടെ നിഷ്‌കളങ്കത കൊണ്ടുമാത്രമാവും.അബ്ദുറഹമാനോട്, ഏതങ്കിലും നല്ല ഒരു മാനസിക ഡോക്ടറെ കണ്ട് ചികില്‍സിപ്പിക്കണം എന്നു പറഞ്ഞപ്പോള്‍ അതിന്റെ ഒന്നും ആവശ്യമില്ല എന്ന ഒരു നിസംഗതയായിരുന്നു. ബുഷ്റയുടെ കൈപ്പടയും ഏതങ്കിലും ചിത്രവും ഒന്നു കാണാന്‍ കഴിയുമോ എന്ന്, എന്നെ കൂട്ടികൊണ്ടുപോയ, അബ്ദുറഹമാന് വളരെ അടുപ്പമുള്ള സുഹ്യത്ത് ചോദിച്ചപ്പോള്‍, അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി, മേശയുടെ വലിപ്പ് തുറന്ന്, അടുക്കിവച്ച കത്തുകള്‍ക്കിടയില്‍ നിന്നും, പത്ത് ഫുള്‍ പേജ് നീണ്ട ഒരു പ്രണയ ലേഖനവും, ഫോട്ടോകളും കാണിച്ചു തന്നു ആ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ അനുവദിച്ചങ്കിലും, ഇന്നോളം ഒരു മീഡിയയ്ക്കും നല്‍കാതെ സ്വകാര്യമായ് സൂക്ഷിക്കുന്ന ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. ബുഷ്‌റ എഴുതിയ പ്രണയ ലേഖനങ്ങളും കത്തുകളും പുസ്തക രൂപത്തില്‍ പബ്ലിഷ് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോള്‍ അവയൊക്കെ സ്വകാര്യമായ് എനിക്ക് വേണ്ടി മാത്രം അവള്‍ എഴിതിയവയാണ്, അത് വിറ്റ് കാശാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന മറുപടിയായിരുന്നു. ബുഷ്‌റയുടെ കവിതകളിലൂടയും, പത്രതാളുകളിലൂടയും ഞാന്‍ തെറ്റി ധരിക്കപ്പെട്ട ഒരു മനുഷ്യനെയായിരുന്നില്ല അന്ന് അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. വീണ്ടും കാണാം എന്ന് പറഞ്ഞ്, കൈകൊടുത്ത് ഞാന്‍ ആപടികള്‍ ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ എവിടയോ അയാള്‍ ഒരുമുള്ളുകൊണ്ട് കുത്തി വേദനിപ്പിക്കുന്നുണ്ടായിരുന്നു. കൈവിട്ടുപോയ ജീവിതത്തെ കുറിച്ച് ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ലാത്ത, മാശങ്ങള്‍ക്കുമുമ്പേ നഷ്ടപ്പെട്ടുപോയ, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലന്ന് ഉത്തമ ബോധ്യമുള്ള ബുഷ്‌റയുടെ സ്നേഹത്തെ ഓര്‍ത്ത് സ്വയം ഇല്ലാതായ്കൊണ്ടിരിക്കുന്ന ആ മനുഷ്യന്‍ എന്നില്‍, വിഷാദ ഛായയുള്ള ഒരു അല്‍ഭുതമായ് ഇന്നും നിറഞ്ഞു നില്‍ക്കുന്നു

പൊതുവേ പ്രണയികളില്‍ സാധാരണമന്ന് പറയപ്പെടുന്ന ആമവാതം അവസാനനാളുകളില്‍ ബുഷ്‌റയെ കലശലായ് അലട്ടിയിരുന്നു. ബുഷ്‌റ മരിക്കുന്നതിന്‍റെ നാലു ദിവസം മുമ്പ് അവള്‍ അബ്ദുറഹമാനോട് ഫോണിലൂടെ പറഞ്ഞിരുന്ന കാര്യങ്ങള്‍ അവളുടെ നാട്ടിലുള്ള ഇരുപത്തിനാലു വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ സൗദിയില്‍ വെച്ച് മരണപ്പെട്ട കാര്യം പറഞ്ഞപ്പോള്‍ അബ്ദുറഹമാന്‍ തമാശയില്‍ ചോതിച്ചു ആദ്യത്തെ മരണമാണോ ? അപ്പോള്‍ ബുഷ്‌റ ആരാണ് രണ്ടാമത് മരിക്കുന്നത് അവനിക്ക് എത്ര കാലത്തെ ജീവിത കാലമുണ്ട് എന്ന് പറഞ്ഞ ബുഷ്‌റയോട് അബ്ദുറഹമാന്‍ ചോദിച്ചു നീ എപ്പോയാണ് മരിക്കുക എന്തിനാണ് ഭൂമിക്ക് ഭാരമായി അതികകാലം ജീവിച്ചിരിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞത് എന്തായാലും ഞാന്‍ മരിച്ചാല്‍ നിങ്ങളുടെ നാട്ടിലെ പള്ളിയില്‍ മറവുചെയ്യുകയില്ല എന്നെ ഇവിടെ എന്‍റെ നാട്ടിലെ പള്ളിയില്‍. മറവു ചെയ്യും അപ്പോള്‍ അബ്ദുറഹമാന്‍ പറഞ്ഞു നിന്നെ മറവു ചെയ്യുമ്പോള്‍ കല്ലും മുള്ളും പാമ്പും ചേരയും ഉള്ള സ്ത്ഥലത്തു മറവു ചെയ്യരുത് ഞാന്‍ നിന്‍റെ അരികിലേക്ക് വരുമ്പോള്‍ അവിടെ പൂക്കള്‍ കൊണ്ടു നിറഞ്ഞിരിക്കണം കാണാന്‍ നല്ല അഴകുണ്ടായിരിക്കണം അപ്പോളവള്‍ അവിടെ നിങ്ങള്‍ പൊയിട്ടുണ്ടോ ? എന്ന് ഫോണിലൂടെ പറഞ്ഞത് ഇരുപത്തി മൂന്നാം തിയ്യതി രാവിലെയായിരിന്നു അന്ന് രാവിലെ പതിനൊന്നര മണിക്ക് അവളുടെ അയല്‍വീട്ടു വളപ്പില്‍ വെച്ച് പശുവിന്നു പുല്ല് അറിഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് അവളെ പാമ്പ് കടിച്ചു മഞ്ചേരി ഹോസ്പിറ്റലില്‍ കൊണ്ടു പോയി അവിടെ വെച്ചാണ് അബ്ദുറഹമാന് വിവരം അറീക്കുന്നത് ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കൊളേജിലേക്കു കൊണ്ടു പോകാന്‍ അബ്ദുറഹമാന്‍ ആവശ്യപെട്ടു അബ്ദുറഹമാന്‍ ഹോസ്പിറ്റലില്‍ ചെന്ന് ബുഷ്‌റയെ കണ്ടപ്പോള്‍ അവള്‍ പറഞ്ഞത് ഞാന്‍ രക്ഷപ്പെടില്ല നീ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം 2010 നവംബര്‍ 26 ന് ബുഷ്‌റ മരണപ്പെട്ടു വിവാഹത്തിനുമുന്‍പ് ബുഷ്‌റക്ക്, അവളുടെ കവിതകള്‍ക്ക് ചിലങ്കയണിയിച്ച ഒരു പ്രണയം മാസ്സില്‍ തോന്നിയിരിക്കാം ബന്ധുക്കളുടേയും സാംബത്തികകുറവ് കാരണം ആ ആഗ്രഹം നടക്കാതിരുന്നതിനാല്‍ ബുഷ്‌റ സ്വന്തം മാതാപിതാക്കളുടെ സമ്മതത്തോടെ തുന്നല്‍ജോലി പഠിച്ചു. സ്വന്തം വീട്ടിലേക്ക് നടന്ന് പോകാന്‍ മാത്രം ദൂരമുള്ള ഒരു തുന്നകടയില്‍ ജോലിയില്‍ പ്രവേശിച്ചു നാലു വര്‍ഷത്തോളം അവിടെ ജോലി ചെഴ്‌തു ആരയക്കയോ തോല്പിച്ച ഒരു വിജയീ ഭാവം അന്ന് അവളുടെ മുഖത്ത് നിഴലിച്ചിരുന്നു ബുഷ്‌റതാങ്കളെ ആത്മാര്‍ത്ഥമായും സ്നേഹിച്ചിരുന്നുവോ എന്ന ചോദ്യത്തിന്, കണ്ണില്‍ പടര്‍ന്ന നനവിനെ മറച്ചുകൊണ്ട്, "അവള്‍ക്ക് എന്നെ ജീവനായിരുന്നു, എന്നോളം അവള്‍ മറ്റാരയും സ്നേഹിച്ചിരുന്നില്ല" എന്ന മറുപടിയായിരുന്നു അബ്ദുറഹമാന്. ജീവിതത്തില്‍ ഒരിക്കല്‍‌പോലും ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടിരുന്നില്ല എന്നും, വിവാഹത്തിനു ശേഷവും ഒരിക്കലും അവള്‍ തന്നോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ലന്നും അബ്ദുറഹമാന്‍ പറയുന്നു.അബ്ദുറഹമാന്‍റെ പരിമിതികളേയും, ഇല്ലായ്മകളേയും അറിഞ്ഞ് എന്നും കൂട നിന്ന ഒരു ഉത്തമ ഭാര്യയായിരുന്നു ബുഷ്‌റ എന്ന് അബ്ദുറഹമാന്‍ തന്നെ പറയുന്നു അബ്ദുറഹമാനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത ബുഷ്‌റ ഒരിക്കല്‍ ചുകപ്പു നിറമുള്ള ചുരിദാര്‍ വേണമന്ന ആഗ്രഹം പ്രകടിപ്പിച്ചു. സാമ്പത്തികമായ് ഞെരുക്കത്തിലായിരുന്ന അബ്ദുറഹാമാന്‍, അവളുടെ ആഗ്രഹം സാധിച്ചുകൊടുത്തു. പെരുന്നാളിനു വാങ്ങി നല്‍കിയ ചുരിദാര്‍ ഞൊറിവിട്ടുടുത്ത്,അവള്‍ തുന്നല്‍ജോലി ചെഴ്‌തുണ്ടാക്കിയ സ്വര്‍ണ്ണമാലയും അണിഞ്ഞ് സന്തോഷവതിയായ് തന്റെ മുന്നില്‍ വന്ന ബുഷ്‌റ ഇന്നും അബ്ദുറഹമാന്‍റെ കണ്ണിലുണ്ട്. നാട്ടില്‍ സ്വന്തമായ് ഒരു ജോലി കണ്ടെത്താന്‍ കഴിയാതിരുന്ന അബ്ദുറഹമാന്‍, സാമ്പത്തിക ഞെരുക്കങ്ങള്‍ക്കൊടുവില്‍ അയല്‍ സമസ്ത്താനമായ കര്‍നാട്ടകത്തിലോ തമിള്‍നാട്ടിലോ പോയി കച്ചവടത്തിലേര്‍പ്പെടാനുള്ള ശ്രമമായിരിന്നു
എന്തിനായിരുന്നു ബുഷ്‌റ മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയത്? കൗമാരകാലം മുതല്‍ ഒരു ഉന്മാദിയെപോലെ ബുഷ്‌റ എന്നും മരണത്തെ സ്നേഹിച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍. 1999-ല്‍ പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ കവിതയെഴുതിതുടങ്ങിയ ബുഷ്‌റ, കവിതകള്‍ എഴുതിയിരുന്നു എന്നറിയുന്നത് 2010-ല്‍ അവള്‍ മരിച്ചതിനു ശേഷം മാത്രം. ഡയറിയില്‍ സ്വന്തം കുറിപ്പുകള്‍ക്ക് താഴെ കൈയ്യൊപ്പിടാറുണ്ടായിരുന്ന ബുഷ്റയുടെ ചില കവിതകളുടെ താഴെ അപരിചിതവും അജ്ഞാതവുമായ പേരുകള്‍ കൊണ്ട് വ്യത്യസ്തമായ കൈപ്പടയില്‍ ഒപ്പിട്ടിരുന്നു.മുബസ്സിറ എന്നത് ബുഷ്‌റ മകള്‍ക്കിടാന്‍ കാത്തുവച്ചിരുന്ന പേരായിരുന്നുവന്ന് അബ്ദുറഹമാന്‍ പറയുന്നു."ഇന്നലെ രാത്രിയിലും ഏതോ ഒരു പൂവിരിഞ്ഞിരിക്കും ആ സുഗന്ധത്തില്‍ ആരൊക്കെയോ മരിച്ചു വീണിരിക്കും" എന്ന കവിതയുടെ അടിയില്‍ അബ്ദുറഹമാന്‍ എന്ന പേരില്‍ ഒപ്പിട്ടിരുന്നു. മറ്റു പല കവിതകളുടേയും അരികില്‍ It is great, Very Nice, Excellent എന്നിങ്ങനെ അബ്ദുറഹമാന്‍റെ തന്നെ കൈപ്പടയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരാകരിക്കപ്പെട്ട നക്ഷത്ര സ്നേഹത്തിന്റെ അജ്ഞാത കരങ്ങളാകാം അതെന്ന് അബ്ദുറഹമാന് വിശ്വസിക്കുന്നു. വീടിന്‍റെമുന്നില്‍ വൈകുന്നേരങ്ങളില്‍ ബുഷ്‌റ സുഹ്യത്തുക്കളോട് സൊറപറഞ്ഞിരിക്കുന്നതും സ്നേഹിതയായ സാഹിത ഇന്നലെപോലെ ഓര്‍ക്കുന്നു. അയല്‍ വീടുകളിലൂടെ ഒരു പൂമ്പാറ്റയെപോലെ പറന്നുനടന്ന ബുഷ്‌റ പ്രായം കൊണ്ടു യാതൊരു വിധ സാമ്യതയുമില്ലാതിരുന്നിട്ടും ബുഷ്‌റ അബ്ദുറഹമാനേ വിവാഹം കഴിക്കാന്‍ തയ്യാറായത് ആ നാട്ടിലുള്ള ജനങ്ങളോടുള്ള ഒരു പ്രതികാരമായിട്ടു വേണം കാണാം. നിങ്ങള്‍ നിര്‍വ്വികാരരാണ്, മോഹമില്ലാത്തവര്‍, പണക്കൊതി മൂത്ത് സമ്പന്നരുടെ വീട്ടിലേ പെണ്‍കുട്ടികളുടെ ഹ്രദയം കവര്‍ന്നെടുക്കുന്നവര്‍ നിങ്ങള്‍ക്ക് എന്‍റെ ദു:ഖങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ല, നമ്മള്‍ തമ്മില്‍ ഒരേ സാമ്യത മാത്രം, നമ്മുടെ മനസ്സില്‍ ശൂന്യത കുടിയേറിയിരിക്കുന്നു" എന്ന് അബ്ദുറഹമാനെ ആദ്യമായ് കാണുന്നതിനും വളരെ നാളുകള്‍ക്ക് മുന്‍പേ, തന്റെ ഡയറിയില്‍ എഴുതി വെച്ചിരിന്നു മരണ വാസനയുള്ള കവിതകളേയും, ആത്മഹത്യാരീതിയേയും ആരാധിച്ചിരുന്ന
ബുഷറ വിവാഹത്തിനു ശേഷം ഒരു ഭാര്യയായിരുന്നു, മകളായിരുന്നു. പിന്നെ കുറെ അധികംപേരുടെ സുഹ്യത്തുമായിരുന്നു

ദിവസങ്ങളെ കുറിച്ചുള്ള വിഹ്വലതകള്‍

ബുഷ്‌റയുടെ കവിത മരണത്തിലേക്കടുക്കുന്നതിന്റെ മുന്നറിയിപ്പും അതിലൂടെ നേടാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. 26 വര്‍ഷങ്ങള്‍ ജീവിതത്തിലൂടെ എങ്ങനെയാണ്‌ കടന്നുപോയതെന്ന്‌ അവള്‍ക്ക്‌ പൂര്‍ണ്ണബോധ്യമുണ്ട്‌. കാരണം സ്വപ്‌നങ്ങളേയും ഓര്‍മ്മകളേയും നഷ്‌ടങ്ങളേയും നൊമ്പരങ്ങളേയും കൂട്ടിനിരുത്തിയാണ്‌ ഓരോ കവിതകളും അവളില്‍ നിന്നും രൂപം കൊള്ളുന്നത്‌. വരികള്‍ക്കിടയില്‍ നീറയുന്ന ശൂന്യതയില്‍ സുതാര്യമായ അവളുടെ മനസ്സ്‌ വായനക്കാരനോട്‌ അവ്യക്തമായി എന്തോ മന്ത്രിക്കുകയാണ്‌.
ഓരോ ആഗ്രഹങ്ങളും പരാജയപ്പെടുമ്പോഴാണ്‌ ഏറ്റവും നിരാശ തോന്നുന്നതെന്ന്‌ ഡയറിയില്‍ കുറിച്ചിട്ട അവളുടെ ഏറ്റവും വലിയ ആഗ്രഹം`ആത്മഹത്യ' തന്നെയായിരുന്നു എന്ന വാസ്‌തവം ആരെയും അല്‍പ്പം പൊള്ളിക്കാതിരിക്കില്ല. ലക്ഷ്യത്തിലെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയൊടുവില്‍ അവളത്‌ നേടുമ്പോള്‍ ഉറ്റവര്‍ക്കായി വാക്കുകളുടെ പ്രളയം സ്വരുക്കൂട്ടിവെച്ചിട്ടായിരുന്നു ആ മടക്കയാത്രയെന്ന്‌ അധികമാരുമറിഞ്ഞുമില്ല.
പ്രകൃതിയുടെ മനോഹരഭാവങ്ങളോ, പ്രണയത്തിന്റെയും സൗഹൃദത്തിന്റേയും മാസ്‌മരികസാന്നിധ്യങ്ങളോ അവളെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തവിധം അശക്തരായിരുന്നുവെന്ന്‌ വേണം കരുതാന്‍. അല്ലെങ്കിലും ചിലര്‍ മെഴുകുതിരികളായി ജന്മമെടുക്കുന്നവരാണ്‌. അന്ധതയുടെ ഭാരം പേറുന്ന കുറേ പേരിലേക്ക്‌ വെളിച്ചം ചൊരിഞ്ഞ്‌ സ്വയമുരുകി മറഞ്ഞപോകും. അവര്‍ക്കുമുന്നില്‍ വിലാപങ്ങള്‍ പെയ്യുന്ന മുഖങ്ങളോ കാത്തിരിപ്പിന്റെ വൃര്‍ത്ഥതകള്‍ പേറുന്നവരുടെ നിസ്സഹായതയോ ഇല്ല. ഒരുപക്ഷേ അവരില്‍ ഏകാന്തത ഒരു മരമായി മുളച്ചുപൊന്തി പൂവിട്ട്‌ ശിശിരത്തിന്റെ മടിത്തട്ടിലേക്ക്‌ ശരീരത്തേയും കൊണ്ട്‌ അലിഞ്ഞുചേരുകയാവും ചെയ്യുന്നത്‌. അവളുടെ ബാല്യകൗമാരങ്ങള്‍ ആഹ്ലാദപ്രദമായിരുന്നില്ല. കുടുംബബന്ധങ്ങളുടെ ചങ്ങലകണ്ണികള്‍ ശിഥിലമായി പോയൊരു പശ്ചാത്തലമാണ്‌ അവളെ കാത്തുകിടന്നത്‌.ആങ്ങളയും ജേഷ്ടത്തിയുടെ മകനും വേര്‍പിരിഞ്ഞതിന്റെ അസ്വസ്ഥത സൃഷ്‌ടിച്ച അമ്പരപ്പ്‌ ആ മനസ്സിനെ വിടാതെ പിന്തുടരുകയായിരുന്നു. ഒരു പെണ്‍കുട്ടി എന്ന രീതിയില്‍ ആങ്ങളയുടെ സാന്നിധ്യത്തിനും പരിലാളനങ്ങള്‍ക്കും അവള്‍ മോഹിച്ചുകൊണ്ടിരുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും താങ്ങും തണലും ഉപദേശങ്ങളുമായി മനോഹരമായ ഒരു വീട്ടില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന ആങ്ങളയെ അവള്‍ സ്വപ്‌നം കണ്ടു. പക്ഷേ വ്യര്‍ത്ഥസ്വപ്‌നങ്ങളുടെ പുകയില്‍ അവള്‍ മൂടിപ്പോയി.
നാനാംപളേളയിലെ ആ കൊച്ചു വീട്ടിലെ സജീവസാന്നിധ്യമായിരുന്നു ഇത്തരം ഇടപെടലുകള്‍ക്കിടയിലും അവളിലെ മരണമോഹം ഇടക്ക്‌ തലപൊക്കി കൊണ്ടിരുന്നു.
അവള്‍ മരണത്തെ സ്വപ്‌നം കണ്ടു. പക്ഷേ അവളെയും കൊണ്ട്‌ മടങ്ങാന്‍ വിധി ഒരുക്കമായിരുന്നില്ല.ബാക്കിവെച്ചത്‌ കടുത്ത നൈരാശ്യം തന്നെയായിരുന്നു.അവള്‍ പറയുന്ന വാക്കുകളിലെല്ലാം മരണത്തോടുള്ള അടങ്ങാത്ത അഭിവാഞ്‌ചയായിരുന്നു. ആത്മഹത്യ ചെയ്‌തവരോടെല്ലാം അവള്‍ക്ക്‌ അസൂയ തോന്നി.അവരെഴുതിയ പുസ്‌തകങ്ങളെ അവള്‍ ചേര്‍ത്തുവെച്ചു ചേര്‍ത്തുവെച്ചു

തുന്നല്‍ ജോലിയില്‍ ഏ൪പ്പട്ടിരിക്കുമ്പോഴാണ്‌. അബ്ദുറഹമാനെ ബുഷ്‌റ കണ്ടുമുട്ടുന്നത് നിലവില്‍ ഭാര്യയും മക്കളുമുള്ള അബ്ദുറഹമാന്‍ രണ്ടാം വിവാഹാലോചനയുമായിട്ടായിരിന്നു ബുഷ്‌റയുടെ ബന്ധുക്കളെ സമീപ്പിക്കുന്നത് ആദൃത്തെ കണ്ടുമുട്ടലില്‍ത്തന്നെ ബുഷ്‌റ അബ്ദുറഹമാനെ ഇഷ്ടപെട്ടിരിന്നു അവളുടെ. വിവാഹശേഷം പ്രണയത്തിന്റെ വസന്തകാലം. അവളുടെ ഡയറിത്താളുകളില്‍ പ്രണയത്തിന്റെ പൂക്കള്‍ വിടരാന്‍ തുടങ്ങി. പ്രിയതമനോടുള്ള സംഭാഷണങ്ങളും സ്വകാര്യങ്ങളും വരികളുടെ ഭംഗിയായി ജനിച്ചുകൊണ്ടിരുന്നു. പക്ഷേ അപ്പോഴും അവളില്‍ ഒളിഞ്ഞുകിടന്നിരുന്ന മരണതാളം ഇടക്കെല്ലാം മിടിച്ചുകൊണ്ടിരുന്നു. കവിതകളില്‍ പതഞ്ഞൊഴുകുന്ന രക്തവിഷാദവും എണ്ണപ്പെട്ട ദിവസങ്ങളെ കുറിച്ചുള്ള വിഹ്വലതകളും കടന്നുവന്നു. ഭാവാത്മകതയെയും ഫാന്റസികളെയും സ്‌നേഹിച്ചിരുന്ന അവള്‍ വീണ്ടും അതിന്‌ പിന്നാലെ പായാന്‍ തുടങ്ങി.വിവാഹത്തിന്‌ ശേഷമാണ്‌ ബുഷ്‌റ ജോലി ഉപേക്ഷിക്കുന്നത്. അബ്ദുറഹമാന്‍റെ ഭാദ്ദ്യതയില്‍ നിന്നുണ്ടാകുന്ന. പ്രതിസന്ധിഗട്ടങ്ങളിലുള്ള അകല്‍ച്ചയുടെ വേദനയും തീവ്രപ്രണയത്തിന്റെ സുഗന്ധവും അവളില്‍ നിറഞ്ഞുനിന്നിരുന്ന കാലം. അക്കാലത്ത്‌ കവിതകളില്‍ നിറഞ്ഞത്‌ ബിംബങ്ങളുടെ മനോഹാരിതയാണ്‌. ,അവള്‍ പ്രിയതമന്‌ എല്ലാ രാത്രികളിലും ഫോണിലൂടെ സംസാരിചിരിന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ കാലം വിവാഹശേഷമായിരുന്നുവെന്ന്‌ ഉറ്റവരോട്‌ അവള്‍ ആണയിട്ടു. ജീവിതത്തിന്റെ അസുലഭതകളിലേക്ക്‌ അവള്‍ തിരിച്ചെത്തുകയാണെന്ന്‌ വ്യാമോഹിച്ചവരെയെല്ലാം സങ്കടപ്പെടുത്തി വീണ്ടുമവള്‍ അപകര്‍ഷതയുടെ കടലിലേക്ക്‌ തിരിഞ്ഞുനടന്നു. ഞാന്‍ മരിക്കുക തന്നെ വേണം. ഒരു സ്വയം തിരിച്ചുപോക്ക്‌. അനിവാര്യതയായ സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ പ്രിയതമ അനുബവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് ഓര്‍ത്തെങ്കിലും ഞാന്‍ മരിക്കണം. പക്ഷേ എന്റെ പഴയ ധൈര്യം എവിടെയാണ്‌ കളഞ്ഞുപോയത്‌? ദൈവമേ..ഈ വികൃതജന്മത്തിന്‌, മിന്നല്‍ പിണരു പോലെ എല്ലാം അവസാനിപ്പിക്കാനുള്ള അല്‍പ്പം ധൈര്യം പകര്‍ന്നുതരൂ...'' അവള്‍ `പ്രിയതമയ്ക്കുവേണ്ടി മരിക്കണം' എന്ന ശീര്‍ഷകത്തില്‍ ഡയറിയില്‍ എഴുതിവെച്ചു അകലുകയല്ല എന്ന ഈ കവിത ബുഷ്‌റ എന്ന എഴുത്തുകാരിയുടെ സമാപനം തന്നെയാണ്‌. മരിക്കാന്‍ തീരുമാനിച്ചിട്ടു തന്നെയാവണം ആ ദിവസം അവള്‍ ജേഷ്ടത്തി സഫിയയെ വിളിച്ചത്‌. കാണണമെന്ന്‌ പറഞ്ഞത്‌. അവളുടെ വാക്കുകളിലെ ദു:ഖത്തിന്റെ ഇരമ്പല്‍ തിരിച്ചറിഞ്ഞതു കൊണ്ട്‌ തന്നെ ആ സ്‌നേഹിത ജേഷ്ടത്തിസഫിയയെ വിളിച്ച്‌ വിവരം പറഞ്ഞു. പിന്നീട്‌ ഇരുവര്‍ക്കുമിടയില്‍ സഹോദരിബന്ധങ്ങളേക്കാള്‍ സൗഹൃദത്തിന്റെ സംഭാഷണങ്ങള്‍. രാത്രിയും രാവിലെയും പ്രിയതമനോട്‌ ഫോണില്‍ സംസാരിച്ചു. വീണ്ടും വിളിക്കാമെന്ന ഉറപ്പോടെ ഫോണ്‍ വെച്ച അബ്ദുറഹമാന്‌ പിന്നീടൊരിക്കലും അവള്‍ അവസരം നല്‍കിയില്ല. കാത്തുകിടന്ന ഓര്‍മ്മയുടെ പടവുകളില്‍ ആള്‍താമസമില്ലാത്ത കാട് നിറഞ്ഞു കിടക്കുന്ന വിഷപാമ്പുകളുടെ മാളത്തിനരിലേക്ക് മരണത്തെ തേടിയുള്ള യാത്രയായിരിന്നു. എന്ന് അബ്ദുറഹമാന്‍ വിശ്വസിക്കുന്നു

ബുഷ്‌റയുടെ കവിതകള്‍



മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്‌നേഹിച്ച ബുഷ്‌റ ആ പ്രയോഗത്തില്‍ ഒരു ബുഷ്‌റയുണ്ട്. ബുഷ്‌റയുടെ കവിതകള്‍ നിറയെ അതുമാത്രമായിരുന്നു. മരണത്തിന്റെ ഈറന്‍വയലറ്റ് പുഷ്പങ്ങള്‍ തേടി ബുഷ്‌റ പോയിട്ട് മാസങ്ങളാവുന്നു. എഴുതിയവയൊന്നും ആരെയും കാണിചിട്ടില്ല. മരണത്തിനുശേഷം ബുഷ്‌റയുടെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെടുത്ത അവളുടെ കവിതകള്‍ വായിച്ച് ഉരുകിയവര്‍ ഏറെ. കനല്‍ പോലെ കത്തുന്ന കവിതകളായിരുന്നൂ അവ. മരണത്തിന്‍റെയും പ്രണയത്തിന്റെ ശീതസമുദ്രങ്ങളായ കവിതകള്‍ നെഞ്ചിന്‍റെ നെരിപ്പോടണയ്ക്കാനുള്ള മരുന്നായിരുന്നൂ ബുഷ്‌റയ്ക്ക് കവിതകള്‍ . ഓരോ വാക്കിലും അലയടിക്കുന്ന നിലവിളിയുടെ കടലില്‍ നമ്മള്‍ അസ്തമിച്ചേക്കാം.
''നേര്‍ത്ത വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും
ഒരു സ്വപ്നം പോലെ ഇനി നിനക്കു കടന്നു വരാം..''
എന്ന് ഒരിടത്ത് ബുഷ്‌റ മരണത്തെ വിളിക്കുമ്പോള്‍ നിശബ്ദതയില്‍ അത് തീര്‍ക്കുന്ന മുഴക്കം നമ്മെ പേടിപ്പെടുത്തുന്നു. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര മലയുടെ താഴെയാണ് ബുഷ്‌റ ജനിച്ചത്. കൊട്ടപള്ളയില്‍ അവള്‍ ജനിച്ചു വളര്‍ന്ന വീട്ടിനുള്ളില്‍വെച്ച് തുന്നല്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എപ്പോഴും ആത്മഹത്യതയെക്കുറിച്ച് പറയാറുണ്ടായിരിന്ന ബുഷ്‌റ പാമ്പ്കടിയേറ്റുണ്ടായ മരണത്തിന്‍റെ കാരണം അജ്ഞാതമായിത്തന്നെത്തുടരുന്നു.
ബുഷ്‌റ എഴുതിയ കവിതകളില്‍ ചിലത് ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു. ഹൃദയം കൊണ്ട് എഴുതിയ കവിതയുടെ കനം ഇവിടെ കാണാം. വേദനയില്‍ മുക്കിയെഴുതിയ കവിതകള്‍. കവിതകള്‍ മിക്കതിനും തലക്കെട്ടുണ്ടായിരുന്നില്ല
ബുഷ്‌റ കൊട്ടപള്ള G O H S S സ്കൂളില്‍ പഠിക്കുന്ന സമയത്ത് സ്വന്തം ജന്മദിനത്തില്‍ തന്‍റെ സ്വകാര്യ ഡയറിയില്‍ കുറിച്ചിട്ട ചില ഭ്രാന്തന്‍ വരികള്‍
എന്‍റെ ജന്മദിനം എന്നെ അസ്വസ്ഥമാക്കുന്നു
അന്ന് ഇളം നീല വരകളൂള്ള വെളുത്ത കടലാസില്‍
നിന്‍റെ ചിന്തകള്‍ പോറിവരച്ച്
എനിക്ക് നീ ജന്മദിന സമ്മാനം തന്നു
തീയായിരുന്നു നിന്‍റെ തൂലിക തുമ്പില്‍
എന്നെ ഉരുക്കുവാന്‍ പോന്നവ
അന്ന് തെളിച്ചമുള്ള പകലും
നിലാവുള്ള രാത്രിയുമായിരുന്നു
ഇന്ന് സൂര്യന്‍ കെട്ടുപോവുകയും
നക്ഷത്രങ്ങള്‍ മങ്ങിപോവുകയും ചെയ്യുന്നു
കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും
അനിയന്‍റെ ആശംസകള്‍ക്കും
അമ്മ വിളമ്പിയ പാല്‍!പായസത്തിനുമിടക്ക്
ഞാന്‍ തിരഞ്ഞത്
നിന്‍റെ തൂലികയ്ക്കുവേണ്ടിയായിരുന്നു
നീ വലിച്ചെറിഞ്ഞ നിന്‍റെ തൂലിക
ഒടുവില്‍ പഴയ പുസ്തക കെട്ടുകള്‍ക്കിടയ്ക്കുനിന്ന്
ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍
അതിന്‍റെ തുമ്പിലെ അഗ്‌നി കെട്ടുപോയിരുന്നു

പ്രണയം ഒരു പൂപോലെ....
പ്രിയതമക്കായൊരു നിറച്ചാര്‍ത്ത്‌. എന്റെ സ്വപ്നത്തില്‍ പൂക്കാലമായെന്നില്‍ നിറഞ്ഞവളേ, നിനക്കായൊരു കുഞ്ഞുപൂച്ചെണ്ട്‌... എന്റെ വിരഹഹൃദയത്തിന്‍ തപിപ്പിക്കും വര്‍ണ്ണങ്ങള്‍ നീ തൊട്ടറിയൂ... പുലര്‍മഞ്ഞിലുയിരിട്ട ഒരുകുഞ്ഞുതുള്ളി എന്റെ കണ്ണീര്‍മുത്തുകളെന്നോര്‍ക്കുക. പ്രിയേ, വിരഹം ഈ വര്‍ണ്ണകാന്തിയെപ്പോലും എന്നില്‍ നിന്നും കവരുന്നു. പടിവാതില്‍ക്കല്‍ നിറകണ്ണുകള്‍ തുടച്ചിട്ടെനിക്കേകിയ നനുത്ത ചുംബനം ഇപ്പൊഴും എന്റെ അധരങ്ങളില്‍ നൊമ്പരമൂട്ടുന്നു. ഹൃദയത്തിന്‍ മൃദുമിടിപ്പുകള്‍, അറിയുക നിനക്കായ്‌ മാത്രം. മണല്‍ക്കാറ്റേറുമ്പോഴും, മുകളില്‍ സൂര്യനഗ്നിയായ്‌ പെയ്യുമ്പോഴും, എന്‍ കവിളില്‍ നിന്റെ നനുത്ത വിരല്‍സ്പര്‍ശത്തിന്‍ ഓര്‍മ്മത്തുടിപ്പുകള്‍.
ഈ പൂ വിരിഞ്ഞത്‌ നിനക്കായ്‌ മാത്രം

അവ്യക്തമായ ഒരു രേഖാചിത്രം



സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തെ പാളത്തിലൂടെയാണ്‌ നീ സഞ്ചരിക്കുന്നത്‌. പക്ഷേ എന്നിട്ടും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നീ സ്‌നേഹിക്കപ്പെടാന്‍ പോകുന്നു എന്ന കാരണത്താല്‍ തന്നെ എന്നോട്‌ പൊറുക്കുക. മധ്യവയസ്‌ക്കനും മദ്യപാനിയുമായ ഭര്‍ത്താവ്‌, യൗവ്വനം തുളുമ്പി നില്‍ക്കുന്ന, മോഹങ്ങള്‍ കുത്തിനിറക്കപ്പെട്ട മനസ്സുള്ള ബുഷ്‌റയില്‍ ബാക്കിയാക്കുന്നത്‌ പ്രതീക്ഷയുടെ നൂല്‍പ്പാലമാണ്‌. ഒടുവില്‍ അവ്യക്തമായ ഒരു രേഖാചിത്രം പോലെ തെളിയാനാവാതെ മങ്ങിപ്പോയ കിനാവുകളെ കവിതയുടെ സഞ്ചാരപഥങ്ങള്‍ എല്ലാവിധ ബിംബങ്ങളെയും തരണം ചെയ്‌തുമുന്നേറുമ്പോഴും അസൗന്ദര്യത്തിന്റെ നേരിയ കണിക പോലും ആസ്വാദകന്‌ മേല്‍ ഏല്‍ക്കുന്നില്ല. ഇങ്ങനെ തന്നെയാണ്‌ ബുഷ്‌റ ഡയറിയില്‍ ആരുമറിയാതെ സൂക്ഷിച്ച ഓരോ കവിതകളും. പ്രതീക്ഷകളില്‍ നിന്ന്‌ മരണത്തിലേക്കും മരണത്തില്‍ നിന്ന്‌ ശുഭപ്രതീക്ഷകളിലേക്കും തെന്നിമാറുന്ന കവിതകളാണ്‌ മിക്കതും...ഒന്നും സ്ഥായിയായി നിലനില്‍ക്കാതെ ചഞ്ചലമായിക്കൊണ്ടിരിക്കുന്നു.

``എന്നെ അറിയാത്ത
എന്നെ കാണാത്ത
ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച,
എന്റെ സ്വപ്‌നമേ...
എന്റെ മുഖത്ത്‌ തറച്ച നിന്റെ കണ്ണുകള്‍
അവ ആണ്ടിറങ്ങിയത്‌ എന്റെ ഹൃദയത്തിലാണ്‌;
ആഴമേറിയ രണ്ട്‌ ഗര്‍ത്തങ്ങള്‍ സൃഷിടിച്ച്‌...''

1999ല്‍ എഴുതിയ കവിതയും നൈരാശ്യത്തിന്റെ മേല്‍പ്പാലത്തിലൂടെ തന്നെയാണ്‌ സഞ്ചരിക്കുന്നത്‌. അസ്വസ്ഥമാക്കപ്പെടുന്ന ജന്മദിനവുമായി 1998ല്‍ എഴുതിയ കവിതയും നൊമ്പരത്തിന്റെ ചാലുകളിലൂടെയാണ്‌ ഒഴുകിനീങ്ങുന്നത്‌. കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അമ്മ വിളമ്പിയ പാല്‍പ്പായസത്തിനുമിടക്ക്‌ ഞാന്‍ തിരഞ്ഞത്‌ നിന്റെ തൂലികക്ക്‌ വേണ്ടിയായിരുന്നു എന്ന്‌ ഓര്‍മ്മപ്പെടുത്തുന്നു. നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക പഴയപുസ്‌തകക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഞാന്‍ കണ്ടെടുക്കുമ്പോള്‍ അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നുവെന്നും കവിയത്രി വ്യാകുലപ്പെടുന്നു...1999ല്‍ എഴുതിയ തടവുകാരി എന്ന കവിത ആരെയും അത്ഭുതപ്പെടുത്തുംവിധം ഭാവനാസമ്പന്നമാണ്‌.

``നെറ്റിയില്‍ നിന്നും നീ തുടച്ചെറിഞ്ഞ വിയര്‍പ്പുത്തുള്ളികള്‍
എന്റെ ചേലത്തുമ്പില്‍ കറകളായി പതിഞ്ഞു.
നിന്റെ പാതിയടഞ്ഞ മിഴികളില്‍
എന്റെ നഷ്‌ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.
ആരെയും കൂസാതെ നിന്റെ ഭാവത്തില്‍
എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത്‌ ഞാനറിഞ്ഞു.
നിന്റെ സ്വപ്‌നങ്ങളുടെ വര്‍ണ്ണശബളിമയില്‍
എന്റെ നിദ്ര നരയ്‌ക്കുന്നതും
നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണുനീരുറയുന്നതും
നിന്റെ നിര്‍വ്വികാരികതയില്‍ ഞാന്‍ തളരുന്നതും
എന്റെ അറിവോടുകൂടി തന്നെയായിരുന്നു.
എനിക്ക്‌ രക്ഷപ്പെടണമെന്നുണ്ടായിരുന്നു.
പക്ഷേ...
ഞാന്‍ തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ...''
ആരൊക്കെയോ വാക്കുകളായി മോഹിച്ചിരുന്ന ചിന്തകളുടെ പകര്‍ത്തെഴുത്തായിരുന്നു ബുഷ്‌റയുടെ കവിത. അതാണ്‌ ആരും മോഹിക്കും വിധം അനിര്‍വ്വചനീയമായ മേച്ചില്‍പ്പുറങ്ങളിലൂടെ സഞ്ചരിച്ച്‌ അവള്‍ കവിതക്ക്‌ ജീവപ്രാണന്‍ നല്‍കിയത്‌. കവിതയെന്ന നിര്‍വ്വചനം ഇവിടെ പാടെ തകരുന്ന കാഴ്‌ച കാണാം. ഗദ്യത്തിന്റെ ചട്ടക്കൂടില്‍ ഭദ്രമായ ഒരവസ്ഥ സൃഷ്‌ടിക്കാന്‍ വരികള്‍ തയ്യാറാകുന്നതും ഇങ്ങനെ തന്നെയാണ്‌.

``നിന്റെ തുടുത്ത കണ്ണുകളില്‍ നിന്ന്‌ അടര്‍ന്നുവീണത്‌
ഒരു തുള്ളി രക്തം മാത്രം
നിന്റെ വേദന, നിന്റെ ഹൃദയത്തിന്റെ തുണ്ട്‌,
നിന്നെ മറക്കാതിരിക്കാന്‍
എന്റെ നെറുകയില്‍ നിന്റെ ചുണ്ടുകള്‍.
എല്ലാം ഓര്‍മ്മകളാകാതിരിക്കാന്‍
നിന്റെ വേദനയില്‍ ഞാന്‍ കുളിച്ചുകയറുന്നു.
നിന്റെ സത്യം മങ്ങാതിരിക്കാന്‍
കടുത്ത വെയിലിന്റെ ഓരോ തുള്ളിയും
ഞാനൊപ്പിയെടുക്കുന്നു
ഉയര്‍ന്നുപറക്കുന്ന കാക്കയുടെ ചിറകുകളില്‍ നിന്ന്‌
ശക്തി ചോര്‍ന്നു പോകാതിരിക്കാന്‍
അതിനെ എയ്‌തു വീഴ്‌ത്തുന്നു.
ഇതെന്റെ സന്ന്യാസം.''

കവിതകള്‍ ഓരോന്നും ഇങ്ങനെ വ്യത്യസ്‌തമായ രീതിയിലാണ്‌ സഞ്ചരിക്കുന്നതെങ്കില്‍ കൂടി അര്‍ത്ഥതലങ്ങളെല്ലാം ഒന്ന്‌ തന്നെയാണ്‌. കടുത്ത നൊമ്പരങ്ങളുടെ ഏണിപ്പടികളിലൂടെയാണ്‌ ഓരോ കവിതകളും യാത്രയാവുന്നത്‌. എന്തിരുന്നാലും പഴയ കലാലയത്തിന്റെ പടവുകളില്‍ ഇന്നും ബുഷ്‌റയെന്ന കവയ്ത്രിയും അവരെ കുറിച്ചുള്ള ഓര്‍മ്മകളും മായാത്ത പാതയിലൂടെ യാത്ര തുടരുന്നു....

മരണം തൊട്ട് വിളിക്കുന്ന വരികള്‍

എനിക്കിപ്പോള്‍ എന്‍റെ വീടിന്‍റെ പരിസരങ്ങളില്‍ പരന്നു കിടക്കുന്ന റബ്ബര്‍ മരങ്ങളെ കാണുന്നതിനോ ആകാശത്തിലേക്ക് നോക്കുന്നതിനോ ആകുന്നില്ല
തടവറകളും ഇത് പോലെയാകുമോ? നക്ഷത്രമില്ലാതെ ആകാശമില്ലാതെ
മതിലുകളാല്‍ ബന്ധനങ്ങളാല്‍ ചുറ്റപ്പെട്ട് ഈ രാത്രി ഞാനൊരു മിന്നാമിനുങ്ങാകും ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച് നിങ്ങളിലേക്ക് പറന്നു വരാം മരണം തൊട്ട് വിളിക്കുന്ന വരികള്‍ കുറിച്ച് വെച്ച് , സൗഹൃദച്ചെപ്പില്‍ കവിതകള്‍ ബാക്കിയാക്കി മധുരിമയിലേക്ക്‌ കൈ പിടിച്ചു നടത്തിയ യുവ കവയിത്രി ബുഷ്‌റ ഓര്‍മ്മയായിട്ട്‌ ഇന്ന്(ഫെബ്രുവരി 2) മൂന്നു മാസം തികയുന്നു. കാലയവനികള്‍ക്കുള്ളില്‍ മറഞ്ഞിട്ടും ബുഷ്‌റ എഴുതിയ കവിത തുളുമ്പുന്ന വരികള്‍ മലയാളിയെ ഇന്നും ഓര്‍മ്മകളുടെ തീരത്തെത്തിക്കുന്നു.വിധി വിഷപാമ്പിന്‍റെ കടിയേറ്റു കീഴ്‌പ്പെടുത്തുമ്പോഴും അക്ഷരങ്ങളെ സ്‌നേഹിച്ച ബുഷ്‌റയുടെ അന്ത്യം കോഴിക്കോട് മെഡിക്കല്‍കോളേജിലായിരുന്നു. ഇരുപത്തിആറു വയസ്സായിരുന്നു
പാലക്കാട് എടത്തനാട്ടുകാരയിലെ നാണാംപള്ളിയാളിയിലുള്ള അവളുടെ കൊച്ചു വീട്ടില്‍ താമസിക്കുന്ന മുഹമ്മത് ഇയ്യാത്തു ദമ്പതിമാരുടെ മകളാണ് ബുഷ്‌റയുടെ പ്രാതമിക പഠനടത്തിനിടയില്‍ വെറുതെ കുറിച്ചിട്ട വരികളിലൂടെയാണ് ബുഷ്‌റയുടെ കവയിത്രി പിറന്നത്.ബ്ലോഗിലൂടെ എഴുതിയ ചെറുചെറു കുറിപ്പുകളിലൂടെയാണ് ബുഷ്‌റയുടെ സൗഹൃദവലയം രൂപപ്പെടുന്നത്.
ബുഷ്‌റയ്ക്ക് തണലായത് ഓര്‍ക്കുട്ടിലെയും കൂട്ടം ഡോട്ട്‌കോമിലെയും സൗഹൃദങ്ങളായിരുന്നു. ഇവരുടെ പിന്‍ബലത്തില്‍ 9 കവിതകളുടെ സമാഹാരമായ 'ചിത്രശലഭത്തിന്റെ നോട്ടം' എന്ന കവിത പുറത്തിറങ്ങി.:ജനുവരി 24-ന് ബുഷ്‌റയുടെ ഓര്‍ക്കുട്ട് കമ്യൂണിറ്റിയിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് 'ഫ്രണ്ട്‌സ് ഓഫ് ബുഷ്‌റ' എന്ന സംഘടന രൂപവല്‍കരിച്ചു. ഈ കൂട്ടായ്മയിലൂടെയാണ്
ബുഷ്‌റയെ എഡിറ്ററാക്കിക്കൊണ്ട് ഓണ്‍ലൈന്‍ മാഗസിന്‍ പുറത്തിറക്കാനൊരുങ്ങുകയായിരുന്നു കൂട്ടുകാര്‍. രണ്ടാമത്തെ കവിതാസമാഹാരമായ ഓല'അതിനായി മൂന്നുകവിതകളും എഴുതി. എന്നാല്‍ പ്രസിദ്ധീകരിക്കപ്പെടും മുമ്പേ 'ആരോ വരുന്നോരാ കാലൊച്ച കേള്‍ക്കുന്നു....(എന്‍റെ വിലാപം)' എന്ന് ബുഷ്‌റ എഴുതിവെച്ചത് അറംപറ്റുകയായിരുന്നു.
മരണത്തിന്റെ കാലൊച്ചയ്ക്ക്

അവള്‍‌ യാത്രയായി, ദു:ഖങ്ങളില്ലാത്ത; യാതനകളില്ലാത്ത ലോകത്തേയ്ക്ക്


ഇവിടെ ഒരിക്കല്‍ ഞാന്‍‌ അവളെക്കുറിച്ചെഴുതിയിരുന്നു; എന്നെങ്കിലും അവള്‍ ഞങ്ങളുടെ ചങ്ങാത്തിക്കൂട്ടത്തിലേയ്ക്ക് തിരികെപറന്ന് വരുമെന്ന പ്രതീക്ഷ എന്റെ ബൂലോക ചങ്ങാതിമാരോട് പങ്കുവെച്ചിരുന്നു. പക്ഷെ പ്രതീക്ഷകളൊക്കെയും വ്യര്‍ത്ഥമാക്കിക്കൊണ്ട് അവള്‍ മരണത്തിന്റെ ലോകത്തേയ്ക്ക് പറന്നകന്നു.

കപടസ്നേഹത്തിന്റെ വലയിലകപ്പെട്ടവള്‍ ആരെ തോല്‍പ്പിക്കാനാകും മരണത്തെകൂട്ടുപിടിച്ചത്? പക്ഷെ മരണം പോലും അന്നവള്‍ക്ക് കൂട്ടുനിന്നില്ല. മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ അവള്‍ തള്ളി നീക്കിയത് യൌവ്വനത്തിന്റെ വിലപ്പെട്ട അഞ്ച് വര്‍ഷങ്ങള്‍. ഒടുവില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ചങ്ങാതിമാര്‍ക്കും ഒരിക്കലും തീരാത്ത നൊമ്പരം സമ്മാനിച്ച് അവള്‍ ജീവിതത്തില്‍നിന്ന് പടിയിറങ്ങി. ഇരുപത്തിയേഴുവര്‍ഷത്തെ ആ ജീവിതം, അതിലെ കളിയും ചിരിയും കണ്ണീരുമെല്ലാം ഒരു കോളം വാര്‍ത്തയിലും കുസൃതിച്ചിരിയോടെ നില്‍ക്കുന്ന ചിത്രത്തിലും പ്രീയപ്പെട്ടവരുടെ മനസ്സിലും മാത്രമായി ഒതുങ്ങുന്നു.

പ്രീയപ്പെട്ട കൂട്ടുകാരീ, നീ ഇനി ഇല്ലെന്ന് വിശ്വസിക്കാന്‍ ഇപ്പോഴും കഴിയുന്നില്ല. നിനക്കായ് രണ്ടുതുള്ളി കണ്ണീര്‍ പൊഴിക്കാന്‍‌ പോലും ഇന്നെനിയ്ക്കാവുന്നില്ല. പകരം ആഴമേറിയ ഭീതിതമായ ഒരു മൌനം മനസ്സില്‍ കൂടുകെട്ടുന്നു. നിന്റെ വിയോഗം സൃഷ്ടിച്ച നഷ്ടത്തോളം തന്നെ ആഴമേറിയത്..... എപ്പോഴും പ്രണയത്തെക്കുറിച്ച് വാചാലമാകുന്ന എന്റെ തൂലികയും ഇന്ന് മൌനിയാകുന്നു. അതിനാല്‍ ആരോ എന്നോ എഴുതിയ ഈ വാചകം ഞാനിവിടെ കൂട്ടുച്ചേര്‍ക്കുന്നു. പ്രണയിക്കുന്ന എല്ലാ മനസ്സുകള്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ........