Powered By Blogger

മരണം തൊട്ട് വിളിക്കുന്ന വരികള്‍

എനിക്കിപ്പോള്‍ എന്‍റെ വീടിന്‍റെ പരിസരങ്ങളില്‍ പരന്നു കിടക്കുന്ന റബ്ബര്‍ മരങ്ങളെ കാണുന്നതിനോ ആകാശത്തിലേക്ക് നോക്കുന്നതിനോ ആകുന്നില്ല
തടവറകളും ഇത് പോലെയാകുമോ? നക്ഷത്രമില്ലാതെ ആകാശമില്ലാതെ
മതിലുകളാല്‍ ബന്ധനങ്ങളാല്‍ ചുറ്റപ്പെട്ട് ഈ രാത്രി ഞാനൊരു മിന്നാമിനുങ്ങാകും ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച് നിങ്ങളിലേക്ക് പറന്നു വരാം മരണം തൊട്ട് വിളിക്കുന്ന വരികള്‍ കുറിച്ച് വെച്ച് , സൗഹൃദച്ചെപ്പില്‍ കവിതകള്‍ ബാക്കിയാക്കി മധുരിമയിലേക്ക്‌ കൈ പിടിച്ചു നടത്തിയ യുവ കവയിത്രി ബുഷ്‌റ ഓര്‍മ്മയായിട്ട്‌ ഇന്ന്(ഫെബ്രുവരി 2) മൂന്നു മാസം തികയുന്നു. കാലയവനികള്‍ക്കുള്ളില്‍ മറഞ്ഞിട്ടും ബുഷ്‌റ എഴുതിയ കവിത തുളുമ്പുന്ന വരികള്‍ മലയാളിയെ ഇന്നും ഓര്‍മ്മകളുടെ തീരത്തെത്തിക്കുന്നു.വിധി വിഷപാമ്പിന്‍റെ കടിയേറ്റു കീഴ്‌പ്പെടുത്തുമ്പോഴും അക്ഷരങ്ങളെ സ്‌നേഹിച്ച ബുഷ്‌റയുടെ അന്ത്യം കോഴിക്കോട് മെഡിക്കല്‍കോളേജിലായിരുന്നു. ഇരുപത്തിആറു വയസ്സായിരുന്നു
പാലക്കാട് എടത്തനാട്ടുകാരയിലെ നാണാംപള്ളിയാളിയിലുള്ള അവളുടെ കൊച്ചു വീട്ടില്‍ താമസിക്കുന്ന മുഹമ്മത് ഇയ്യാത്തു ദമ്പതിമാരുടെ മകളാണ് ബുഷ്‌റയുടെ പ്രാതമിക പഠനടത്തിനിടയില്‍ വെറുതെ കുറിച്ചിട്ട വരികളിലൂടെയാണ് ബുഷ്‌റയുടെ കവയിത്രി പിറന്നത്.ബ്ലോഗിലൂടെ എഴുതിയ ചെറുചെറു കുറിപ്പുകളിലൂടെയാണ് ബുഷ്‌റയുടെ സൗഹൃദവലയം രൂപപ്പെടുന്നത്.
ബുഷ്‌റയ്ക്ക് തണലായത് ഓര്‍ക്കുട്ടിലെയും കൂട്ടം ഡോട്ട്‌കോമിലെയും സൗഹൃദങ്ങളായിരുന്നു. ഇവരുടെ പിന്‍ബലത്തില്‍ 9 കവിതകളുടെ സമാഹാരമായ 'ചിത്രശലഭത്തിന്റെ നോട്ടം' എന്ന കവിത പുറത്തിറങ്ങി.:ജനുവരി 24-ന് ബുഷ്‌റയുടെ ഓര്‍ക്കുട്ട് കമ്യൂണിറ്റിയിലെ സുഹൃത്തുക്കള്‍ ചേര്‍ന്ന് 'ഫ്രണ്ട്‌സ് ഓഫ് ബുഷ്‌റ' എന്ന സംഘടന രൂപവല്‍കരിച്ചു. ഈ കൂട്ടായ്മയിലൂടെയാണ്
ബുഷ്‌റയെ എഡിറ്ററാക്കിക്കൊണ്ട് ഓണ്‍ലൈന്‍ മാഗസിന്‍ പുറത്തിറക്കാനൊരുങ്ങുകയായിരുന്നു കൂട്ടുകാര്‍. രണ്ടാമത്തെ കവിതാസമാഹാരമായ ഓല'അതിനായി മൂന്നുകവിതകളും എഴുതി. എന്നാല്‍ പ്രസിദ്ധീകരിക്കപ്പെടും മുമ്പേ 'ആരോ വരുന്നോരാ കാലൊച്ച കേള്‍ക്കുന്നു....(എന്‍റെ വിലാപം)' എന്ന് ബുഷ്‌റ എഴുതിവെച്ചത് അറംപറ്റുകയായിരുന്നു.
മരണത്തിന്റെ കാലൊച്ചയ്ക്ക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ