Powered By Blogger

ഇന്നലെ രാത്രിയിലും ഏതോ ഒരു പൂവിരിഞ്ഞിരിക്കും

പൊളിഞ്ഞുവീഴാറായെന്ന്‌ തോന്നിക്കുംവിധം ദയനീയതയില്‍ നില്‍ക്കുന്ന ബുഷ്‌റയുടെ വീട്ടിലേക്ക്‌ അവള്‍ കുനിഞ്ഞാണ്‌ കയറിവരുക. വര്‍ണ്ണങ്ങളും പൂക്കളും കുടിയേറിയ ചുരിദാറും ധരിച്ച് മൊട്ട് ഇല്ലാത്ത കമ്മലുമിട്ട ആ സുന്ദരി പതിയെ കിടപ്പ് മുറിയിലേക്ക് കയറിപ്പോകും. അപ്പോഴെല്ലാം മൗനത്തിന്റെ ഗുഹമുഖമായി ആ മുറി ചുരുങ്ങിച്ചുരുങ്ങി വരും.അപ്പോളവള്‍ മലര്‍ന്ന്കിടന്നു സൂര്യ പ്രകാശത്തിന്നു വേണ്ടി എടുത്തുമാറ്റിയ ഓടിന്‍റെ ഇടയില്‍ ചില്ലിന് പകരമായി വെച്ച അവളുടെ മാതാവിന്‍റെ എക്സറയില്‍ തെളിഞ്ഞ് കാണുന്ന അസ്ഥികളെ എണ്ണികിടക്കും ചിലപ്പോള്‍ ചുമരുകളില്‍ സ്വയമുണ്ടായ ഗര്‍ത്തങ്ങളിലൂടെ റബ്ബര്‍തോട്ടങ്ങളില്‍ നിന്ന്‌ വേര്‍പെട്ട്‌ വരുന്ന പിശടന്‍കാറ്റ്‌ ശരീരങ്ങളിലേക്ക്‌ ഒട്ടിച്ചേരാന്‍ ശ്രമിക്കും.അബ്ദുറഹമാന്‍ കൗതുകത്തോടെ ബുഷ്‌റയുടെ മുഖത്തേക്ക്‌ തന്നെ ശ്രദ്ധയൂന്നും. ആ മെലിഞ്ഞ ശരീരത്തില്‍ പതിയ ചിത്രം വരയ്‌ക്കാന്‍ കൗശലക്കാരനായ കാറ്റൊരുങ്ങുമ്പോള്‍ ചുരിദാറിന്‍റെ കൂടെ ധരിച്ച ഷാള്‍ത്തലപ്പ്‌ തോള്‍വഴിയിട്ട്‌ അവള്‍ വീണ്ടും ഒരു ചിത്ര ശലഭത്തെപോലെ വീടിനു ചുറ്റും ഓടിനടക്കും ആ മുറി ഇന്ന്‌ ഓര്‍മ്മയുടെ ബൃഹത്‌ശിഖരമാണ്‌. തകര്‍ച്ചയെ അതിജീവിക്കാനാവാതെ എന്നോ അത്‌ നിലംപൊത്തിയിരിക്കണം. ലളിതജീവിതത്തിന്റെ വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന ആ പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളെ ആട്ടിപ്പായിച്ച്‌ ജീവിതത്തില്‍ നിന്നും ഓടിമറഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ പന്ഥാവുകള്‍ തേടി ശിഥിലമായിപ്പോയ കുറെ മനസ്സുകളില്‍ ഓര്‍മ്മകള്‍ ആ വെളുത്ത രൂപത്തെ വീണ്ടും കൊണ്ടുവരുമ്പോള്‍ കണ്ണുകള്‍ കരടുവീണ പോലെ ചുവക്കും. ഹൃദയമിടിപ്പിന്റെ വേഗം കൂടും. കാരണം ഊര്‍ജ്ജസ്വലയായ ബുഷ്‌റയുടെ യാദൃശ്ചികത പേറിയ മരണം അത്രവേഗമൊന്നും സമ്മതിക്കാന്‍ അവളെ അറിഞ്ഞവര്‍ക്കാവില്ല... ബുഷ്‌റ എന്ന കവയത്രിയെ കുറിച്ചുള്ള എന്റെ ഓര്‍മ്മ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു വര്‍ഷകാലത്തിലാണ്‌. പ്രഷുബ്‌ധമായ വേനല്‍കാലം. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയിലുള്ള നാനാം പളേളയിലെ ബുഷ്‌റയുടെ വീട്ടിലെത്തുന്നത് ഓര്‍കൂട്ടിലെയുള്ള സുഹ്രത്തു ബന്ധത്തിലൂടെയാണ്. പുറമെ നിന്ന്‌ നോക്കിയാല്‍ ഏതുനിമിഷവും നിലംപൊത്തുമെന്ന്‌ തോന്നിക്കുന്ന ഓടിട്ട വീട്, അപരിചിതരായ മുഖങ്ങള്‍. അവരിലേക്കിറങ്ങാതെ തികച്ചും ഒറ്റയായി അതിലൊരു ലോകം തീര്‍ത്ത്‌ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. ദിവസങ്ങള്‍ ദ്രുതഗതിയില്‍ പായുന്നതിനിടയില്‍ ആരൊക്കെയോ ചോദിക്കാതെ മനസ്സില്‍ കോരി ചൊരിയുന്ന ആ പകലില്‍ എവിടെയോ നിഴലായി അവള്‍ നടക്കുന്നത്‌ കണ്ടു.ചുകന്ന ചുരിദാര്‍ ധരിച്ച ഒരു ഗായകിയുടെ നേര്‍ത്ത ശബ്‌ദം കേട്ടു. ഈറന്‍ വയലറ്റ്‌ പൂക്കള്‍ മാത്രം പൂത്തുനിന്നിരുന്ന വീടിന്‍റെ ചെറിയ റബ്ബര്‍തോട്ടത്തില്‍ പൊഴിഞ്ഞുകിടന്നിരുന്ന ഇതളുകളില്‍ മഴ മരണത്തിന്റെ ചിത്രം വരയ്‌ക്കുന്നത്‌ കണ്ടു... മെഡിക്കല്‍കോളെജിലെ ബെന്‍റ്റിലേറ്ററില്‍ മഞ്ഞുപൊതിയുന്ന തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഉപദേശങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട് ബുഷ്‌റ എന്ന സംഗീത തുന്ദിലിതമായ നാമം പിടഞ്ഞു മരിച്ചപ്പോള്‍, സുഹ്യത്തുക്കളേയോ ബന്ധുജനങ്ങളേയോ എന്നല്ല അവനവനെ തന്നെ ബോധ്യപ്പെടുത്താനാവാത്ത ഒരു സമസ്യയാണ് മരണമെന്ന് നമുക്ക് കാട്ടിതരികയായിരുന്നു. മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയ സുന്ദരിയായ പെണ്‍കുട്ടിയുടെ തലയിണയില്‍ പറ്റിപ്പിടിച്ച അശ്രുക്കളില്‍ ചുംബിച്ചു ഓടി നടക്കുന്ന ശലഭങ്ങളില്‍ നിന്നും കണ്ടെടുത്ത ബുഷ്‌റയുടെ ജീവിതവുമായിബന്ധപെട്ട് എഴുതിയ കവിതകള്‍, ഉത്തരം കിട്ടാത്ത അനേകം ദുരൂഹതകളിലേക്കാണ് കൊണ്ടെത്തിച്ചത്. ബുഷ്‌റ രഹസ്യമാക്കി സൂക്ഷിച്ചിരുന്ന ബുഷ്‌റയുടെ ഭര്‍ത്താവായ അബ്ദുറഹമാന് മാത്രം അറിയാവുന്ന രഹസ്യം

മരണശേഷം ബുഷ്‌റയുടെ ഇരുമ്പു പെട്ടിയില്‍ നിന്നും കണ്ടെടുത്ത ഡയറി തിരിച്ചേല്പിക്കുമ്പോള്‍ അതിലെ ചില താളുകള്‍ നഷ്ടപ്പെട്ടിരുന്നു എന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡയറിയിലെ താളുകള്‍ നഷ്‌ടപ്പെട്ടിരുന്നു എന്നറിയുന്നത് പിന്നീട് മാത്രമാണന്നും, തന്നെ ആദ്യമായ് കാണുന്നതിനും മാസങ്ങള്‍ മുന്‍പ് എഴുതിയിരുന്ന ഡയറിയിലെ താളുകള്‍ നഷ്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ് എന്നും അബ്ദുറഹമാന്‍ ചോദിക്കുന്നു. അബ്ദുറഹമാന് എതിരായ് ഒരു വാക്ക് ആത്മസുഹ്യത്തായ ഷാഹിതയോടോ, സ്വന്തം വീട്ടുകാരോടുപോലും പറഞ്ഞിട്ടില്ലാത്ത ബുഷ്‌റ തന്റെ പഴയ ഡയറിയില്‍ അബ്ദുറഹമാന്‍ കീറിമാറ്റാന്‍ തരത്തിലുള്ള ഒന്നും തന്നെ എഴുതിയിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍. 2003 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തിലായ് 59 കവിതകളെഴുതിയ ബുഷ്റയുടെ ആദ്യകാല കവിതകള്‍ മുഴുവന്‍ പ്രണയവും പിന്നീട് പ്രണയ നഷ്ടവുമാണ്. 2010-ല്‍ അബ്ദുറഹമാന്‍നെ കണ്ടശേഷം ബുഷ്‌റ എഴുതിയതായ ഒരു വരിപോലും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതില്‍ നിന്നും 2009-നു ശേഷം ബുഷ്‌റ കവിതകള്‍ എഴുതിയിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. ഡൊക്യുമെന്റ്സ് എല്ലാം ശരിയായിട്ടും ബുഷ്‌റയുടെ മരണ ശേഷം അബ്ദുറഹമാന്‍ ഗള്‍ഫിലേക്ക് പോകാനോ, മറ്റൊരു ജോലി തേടാനോ തയ്യാറാകാതെ ബുഷ്‌റയുടെ നിശ്വാസങ്ങള്‍ തങ്ങിനില്‍ക്കുന്ന സ്വന്തം വീട്ടില്‍ അവളുടെ നഷ്ടങ്ങള്‍ ശ്വസിച്ചുകൊണ്ട് ഒതുങ്ങുകയായിരുന്നു.ബുഷ്‌റ എഴുതിയ പ്രണയ ലേഖനങ്ങളും അവളുടെ ഫോട്ടോകളും ഇന്നും നെഞ്ചോടടുക്കി വച്ചിരിക്കുന്ന അബ്ദുറഹമാന്‍റെ ജീവിതം എന്നെ വിസ്മയം കൊള്ളിച്ചു. ഒരു ആര്‍ത്ത നാദമായ് ജ്വലിച്ചമര്‍ന്ന ഭാര്യമാര്‍ അവശേഷിപ്പിച്ചുപോയ കഥകള്‍ക്കിടയില്‍ കഥയില്ലതെപോയവന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജനങ്ങള്‍, ഭാര്യമാരുടെ ചരമവാര്‍ഷികത്തിനും മാസങ്ങള്‍ക്ക് മുന്‍പേ വിവാഹിതരായപ്പോള്‍, അബ്ദുറഹമാന് ബുഷ്‌റയില്‍ ഒരു കുഞ്ഞുപോലും ബാധ്യതയായി ഇല്ലാതിരുന്നിട്ടും ഒറ്റക്ക്, സ്വയം ഇല്ലാതായും, ഇല്ലാതാക്കിയും ജീവിച്ച അബ്ദുറഹമാന്‍ ബുഷ്‌റയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്, ഇന്നും അവളെ കുറിച്ചോര്‍ക്കുമ്പോള്‍ അയാളുടെ കണ്ണില്‍ പടരുന്ന നനവില്‍ നിന്നും വായിച്ചെടുക്കാം. കാപട്യമോ, നിഗൂഡതകളോ ഇല്ലാത്ത ഒരു പച്ചയായ മനുഷ്യന്‍. ബുഷ്‌റയുടെ മരണത്തിനു ശേഷം ഇഞ്ച് ഇഞ്ചായി സ്വയം കൊന്നു ജീവിക്കയാണ് ഒരോ നിമിഷവും അയാള്‍. ഭാവിയും ഭൂതവും അയാള്‍ക്കില്ല. സ്വയം ഇല്ലാതാകാന്‍ ആഗ്രഹിച്ചിട്ടും, മരണം അയാളെ കീഴ്‌പെടുത്താതിരുന്നത് ഒരു പക്ഷേ അയാളുടെ നിഷ്‌കളങ്കത കൊണ്ടുമാത്രമാവും.അബ്ദുറഹമാനോട്, ഏതങ്കിലും നല്ല ഒരു മാനസിക ഡോക്ടറെ കണ്ട് ചികില്‍സിപ്പിക്കണം എന്നു പറഞ്ഞപ്പോള്‍ അതിന്റെ ഒന്നും ആവശ്യമില്ല എന്ന ഒരു നിസംഗതയായിരുന്നു. ബുഷ്റയുടെ കൈപ്പടയും ഏതങ്കിലും ചിത്രവും ഒന്നു കാണാന്‍ കഴിയുമോ എന്ന്, എന്നെ കൂട്ടികൊണ്ടുപോയ, അബ്ദുറഹമാന് വളരെ അടുപ്പമുള്ള സുഹ്യത്ത് ചോദിച്ചപ്പോള്‍, അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി, മേശയുടെ വലിപ്പ് തുറന്ന്, അടുക്കിവച്ച കത്തുകള്‍ക്കിടയില്‍ നിന്നും, പത്ത് ഫുള്‍ പേജ് നീണ്ട ഒരു പ്രണയ ലേഖനവും, ഫോട്ടോകളും കാണിച്ചു തന്നു ആ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ അനുവദിച്ചങ്കിലും, ഇന്നോളം ഒരു മീഡിയയ്ക്കും നല്‍കാതെ സ്വകാര്യമായ് സൂക്ഷിക്കുന്ന ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. ബുഷ്‌റ എഴുതിയ പ്രണയ ലേഖനങ്ങളും കത്തുകളും പുസ്തക രൂപത്തില്‍ പബ്ലിഷ് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോള്‍ അവയൊക്കെ സ്വകാര്യമായ് എനിക്ക് വേണ്ടി മാത്രം അവള്‍ എഴിതിയവയാണ്, അത് വിറ്റ് കാശാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന മറുപടിയായിരുന്നു. ബുഷ്‌റയുടെ കവിതകളിലൂടയും, പത്രതാളുകളിലൂടയും ഞാന്‍ തെറ്റി ധരിക്കപ്പെട്ട ഒരു മനുഷ്യനെയായിരുന്നില്ല അന്ന് അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. വീണ്ടും കാണാം എന്ന് പറഞ്ഞ്, കൈകൊടുത്ത് ഞാന്‍ ആപടികള്‍ ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ എവിടയോ അയാള്‍ ഒരുമുള്ളുകൊണ്ട് കുത്തി വേദനിപ്പിക്കുന്നുണ്ടായിരുന്നു. കൈവിട്ടുപോയ ജീവിതത്തെ കുറിച്ച് ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ലാത്ത, മാശങ്ങള്‍ക്കുമുമ്പേ നഷ്ടപ്പെട്ടുപോയ, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലന്ന് ഉത്തമ ബോധ്യമുള്ള ബുഷ്‌റയുടെ സ്നേഹത്തെ ഓര്‍ത്ത് സ്വയം ഇല്ലാതായ്കൊണ്ടിരിക്കുന്ന ആ മനുഷ്യന്‍ എന്നില്‍, വിഷാദ ഛായയുള്ള ഒരു അല്‍ഭുതമായ് ഇന്നും നിറഞ്ഞു നില്‍ക്കുന്നു

പൊതുവേ പ്രണയികളില്‍ സാധാരണമന്ന് പറയപ്പെടുന്ന ആമവാതം അവസാനനാളുകളില്‍ ബുഷ്‌റയെ കലശലായ് അലട്ടിയിരുന്നു. ബുഷ്‌റ മരിക്കുന്നതിന്‍റെ നാലു ദിവസം മുമ്പ് അവള്‍ അബ്ദുറഹമാനോട് ഫോണിലൂടെ പറഞ്ഞിരുന്ന കാര്യങ്ങള്‍ അവളുടെ നാട്ടിലുള്ള ഇരുപത്തിനാലു വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ സൗദിയില്‍ വെച്ച് മരണപ്പെട്ട കാര്യം പറഞ്ഞപ്പോള്‍ അബ്ദുറഹമാന്‍ തമാശയില്‍ ചോതിച്ചു ആദ്യത്തെ മരണമാണോ ? അപ്പോള്‍ ബുഷ്‌റ ആരാണ് രണ്ടാമത് മരിക്കുന്നത് അവനിക്ക് എത്ര കാലത്തെ ജീവിത കാലമുണ്ട് എന്ന് പറഞ്ഞ ബുഷ്‌റയോട് അബ്ദുറഹമാന്‍ ചോദിച്ചു നീ എപ്പോയാണ് മരിക്കുക എന്തിനാണ് ഭൂമിക്ക് ഭാരമായി അതികകാലം ജീവിച്ചിരിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞത് എന്തായാലും ഞാന്‍ മരിച്ചാല്‍ നിങ്ങളുടെ നാട്ടിലെ പള്ളിയില്‍ മറവുചെയ്യുകയില്ല എന്നെ ഇവിടെ എന്‍റെ നാട്ടിലെ പള്ളിയില്‍. മറവു ചെയ്യും അപ്പോള്‍ അബ്ദുറഹമാന്‍ പറഞ്ഞു നിന്നെ മറവു ചെയ്യുമ്പോള്‍ കല്ലും മുള്ളും പാമ്പും ചേരയും ഉള്ള സ്ത്ഥലത്തു മറവു ചെയ്യരുത് ഞാന്‍ നിന്‍റെ അരികിലേക്ക് വരുമ്പോള്‍ അവിടെ പൂക്കള്‍ കൊണ്ടു നിറഞ്ഞിരിക്കണം കാണാന്‍ നല്ല അഴകുണ്ടായിരിക്കണം അപ്പോളവള്‍ അവിടെ നിങ്ങള്‍ പൊയിട്ടുണ്ടോ ? എന്ന് ഫോണിലൂടെ പറഞ്ഞത് ഇരുപത്തി മൂന്നാം തിയ്യതി രാവിലെയായിരിന്നു അന്ന് രാവിലെ പതിനൊന്നര മണിക്ക് അവളുടെ അയല്‍വീട്ടു വളപ്പില്‍ വെച്ച് പശുവിന്നു പുല്ല് അറിഞ്ഞു കൊണ്ടിരിക്കുന്ന സമയത്ത് അവളെ പാമ്പ് കടിച്ചു മഞ്ചേരി ഹോസ്പിറ്റലില്‍ കൊണ്ടു പോയി അവിടെ വെച്ചാണ് അബ്ദുറഹമാന് വിവരം അറീക്കുന്നത് ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കൊളേജിലേക്കു കൊണ്ടു പോകാന്‍ അബ്ദുറഹമാന്‍ ആവശ്യപെട്ടു അബ്ദുറഹമാന്‍ ഹോസ്പിറ്റലില്‍ ചെന്ന് ബുഷ്‌റയെ കണ്ടപ്പോള്‍ അവള്‍ പറഞ്ഞത് ഞാന്‍ രക്ഷപ്പെടില്ല നീ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം 2010 നവംബര്‍ 26 ന് ബുഷ്‌റ മരണപ്പെട്ടു വിവാഹത്തിനുമുന്‍പ് ബുഷ്‌റക്ക്, അവളുടെ കവിതകള്‍ക്ക് ചിലങ്കയണിയിച്ച ഒരു പ്രണയം മാസ്സില്‍ തോന്നിയിരിക്കാം ബന്ധുക്കളുടേയും സാംബത്തികകുറവ് കാരണം ആ ആഗ്രഹം നടക്കാതിരുന്നതിനാല്‍ ബുഷ്‌റ സ്വന്തം മാതാപിതാക്കളുടെ സമ്മതത്തോടെ തുന്നല്‍ജോലി പഠിച്ചു. സ്വന്തം വീട്ടിലേക്ക് നടന്ന് പോകാന്‍ മാത്രം ദൂരമുള്ള ഒരു തുന്നകടയില്‍ ജോലിയില്‍ പ്രവേശിച്ചു നാലു വര്‍ഷത്തോളം അവിടെ ജോലി ചെഴ്‌തു ആരയക്കയോ തോല്പിച്ച ഒരു വിജയീ ഭാവം അന്ന് അവളുടെ മുഖത്ത് നിഴലിച്ചിരുന്നു ബുഷ്‌റതാങ്കളെ ആത്മാര്‍ത്ഥമായും സ്നേഹിച്ചിരുന്നുവോ എന്ന ചോദ്യത്തിന്, കണ്ണില്‍ പടര്‍ന്ന നനവിനെ മറച്ചുകൊണ്ട്, "അവള്‍ക്ക് എന്നെ ജീവനായിരുന്നു, എന്നോളം അവള്‍ മറ്റാരയും സ്നേഹിച്ചിരുന്നില്ല" എന്ന മറുപടിയായിരുന്നു അബ്ദുറഹമാന്. ജീവിതത്തില്‍ ഒരിക്കല്‍‌പോലും ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടിരുന്നില്ല എന്നും, വിവാഹത്തിനു ശേഷവും ഒരിക്കലും അവള്‍ തന്നോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ലന്നും അബ്ദുറഹമാന്‍ പറയുന്നു.അബ്ദുറഹമാന്‍റെ പരിമിതികളേയും, ഇല്ലായ്മകളേയും അറിഞ്ഞ് എന്നും കൂട നിന്ന ഒരു ഉത്തമ ഭാര്യയായിരുന്നു ബുഷ്‌റ എന്ന് അബ്ദുറഹമാന്‍ തന്നെ പറയുന്നു അബ്ദുറഹമാനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത ബുഷ്‌റ ഒരിക്കല്‍ ചുകപ്പു നിറമുള്ള ചുരിദാര്‍ വേണമന്ന ആഗ്രഹം പ്രകടിപ്പിച്ചു. സാമ്പത്തികമായ് ഞെരുക്കത്തിലായിരുന്ന അബ്ദുറഹാമാന്‍, അവളുടെ ആഗ്രഹം സാധിച്ചുകൊടുത്തു. പെരുന്നാളിനു വാങ്ങി നല്‍കിയ ചുരിദാര്‍ ഞൊറിവിട്ടുടുത്ത്,അവള്‍ തുന്നല്‍ജോലി ചെഴ്‌തുണ്ടാക്കിയ സ്വര്‍ണ്ണമാലയും അണിഞ്ഞ് സന്തോഷവതിയായ് തന്റെ മുന്നില്‍ വന്ന ബുഷ്‌റ ഇന്നും അബ്ദുറഹമാന്‍റെ കണ്ണിലുണ്ട്. നാട്ടില്‍ സ്വന്തമായ് ഒരു ജോലി കണ്ടെത്താന്‍ കഴിയാതിരുന്ന അബ്ദുറഹമാന്‍, സാമ്പത്തിക ഞെരുക്കങ്ങള്‍ക്കൊടുവില്‍ അയല്‍ സമസ്ത്താനമായ കര്‍നാട്ടകത്തിലോ തമിള്‍നാട്ടിലോ പോയി കച്ചവടത്തിലേര്‍പ്പെടാനുള്ള ശ്രമമായിരിന്നു
എന്തിനായിരുന്നു ബുഷ്‌റ മരണത്തിന്റെ ഈറന്‍ വയലറ്റ് പൂക്കള്‍ തേടിപോയത്? കൗമാരകാലം മുതല്‍ ഒരു ഉന്മാദിയെപോലെ ബുഷ്‌റ എന്നും മരണത്തെ സ്നേഹിച്ചിരുന്നു എന്നു വേണം അനുമാനിക്കാന്‍. 1999-ല്‍ പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ കവിതയെഴുതിതുടങ്ങിയ ബുഷ്‌റ, കവിതകള്‍ എഴുതിയിരുന്നു എന്നറിയുന്നത് 2010-ല്‍ അവള്‍ മരിച്ചതിനു ശേഷം മാത്രം. ഡയറിയില്‍ സ്വന്തം കുറിപ്പുകള്‍ക്ക് താഴെ കൈയ്യൊപ്പിടാറുണ്ടായിരുന്ന ബുഷ്റയുടെ ചില കവിതകളുടെ താഴെ അപരിചിതവും അജ്ഞാതവുമായ പേരുകള്‍ കൊണ്ട് വ്യത്യസ്തമായ കൈപ്പടയില്‍ ഒപ്പിട്ടിരുന്നു.മുബസ്സിറ എന്നത് ബുഷ്‌റ മകള്‍ക്കിടാന്‍ കാത്തുവച്ചിരുന്ന പേരായിരുന്നുവന്ന് അബ്ദുറഹമാന്‍ പറയുന്നു."ഇന്നലെ രാത്രിയിലും ഏതോ ഒരു പൂവിരിഞ്ഞിരിക്കും ആ സുഗന്ധത്തില്‍ ആരൊക്കെയോ മരിച്ചു വീണിരിക്കും" എന്ന കവിതയുടെ അടിയില്‍ അബ്ദുറഹമാന്‍ എന്ന പേരില്‍ ഒപ്പിട്ടിരുന്നു. മറ്റു പല കവിതകളുടേയും അരികില്‍ It is great, Very Nice, Excellent എന്നിങ്ങനെ അബ്ദുറഹമാന്‍റെ തന്നെ കൈപ്പടയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരാകരിക്കപ്പെട്ട നക്ഷത്ര സ്നേഹത്തിന്റെ അജ്ഞാത കരങ്ങളാകാം അതെന്ന് അബ്ദുറഹമാന് വിശ്വസിക്കുന്നു. വീടിന്‍റെമുന്നില്‍ വൈകുന്നേരങ്ങളില്‍ ബുഷ്‌റ സുഹ്യത്തുക്കളോട് സൊറപറഞ്ഞിരിക്കുന്നതും സ്നേഹിതയായ സാഹിത ഇന്നലെപോലെ ഓര്‍ക്കുന്നു. അയല്‍ വീടുകളിലൂടെ ഒരു പൂമ്പാറ്റയെപോലെ പറന്നുനടന്ന ബുഷ്‌റ പ്രായം കൊണ്ടു യാതൊരു വിധ സാമ്യതയുമില്ലാതിരുന്നിട്ടും ബുഷ്‌റ അബ്ദുറഹമാനേ വിവാഹം കഴിക്കാന്‍ തയ്യാറായത് ആ നാട്ടിലുള്ള ജനങ്ങളോടുള്ള ഒരു പ്രതികാരമായിട്ടു വേണം കാണാം. നിങ്ങള്‍ നിര്‍വ്വികാരരാണ്, മോഹമില്ലാത്തവര്‍, പണക്കൊതി മൂത്ത് സമ്പന്നരുടെ വീട്ടിലേ പെണ്‍കുട്ടികളുടെ ഹ്രദയം കവര്‍ന്നെടുക്കുന്നവര്‍ നിങ്ങള്‍ക്ക് എന്‍റെ ദു:ഖങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ല, നമ്മള്‍ തമ്മില്‍ ഒരേ സാമ്യത മാത്രം, നമ്മുടെ മനസ്സില്‍ ശൂന്യത കുടിയേറിയിരിക്കുന്നു" എന്ന് അബ്ദുറഹമാനെ ആദ്യമായ് കാണുന്നതിനും വളരെ നാളുകള്‍ക്ക് മുന്‍പേ, തന്റെ ഡയറിയില്‍ എഴുതി വെച്ചിരിന്നു മരണ വാസനയുള്ള കവിതകളേയും, ആത്മഹത്യാരീതിയേയും ആരാധിച്ചിരുന്ന
ബുഷറ വിവാഹത്തിനു ശേഷം ഒരു ഭാര്യയായിരുന്നു, മകളായിരുന്നു. പിന്നെ കുറെ അധികംപേരുടെ സുഹ്യത്തുമായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ