Powered By Blogger

പ്രണയം ഒരു പൂപോലെ

പ്രിയതമക്കായൊരു നിറച്ചാര്‍ത്ത്‌. എന്റെ സ്വപ്നത്തില്‍ പൂക്കാലമായെന്നില്‍ നിറഞ്ഞവളേ, നിനക്കായൊരു കുഞ്ഞുപൂച്ചെണ്ട്‌... എന്റെ വിരഹഹൃദയത്തിന്‍ തപിപ്പിക്കും വര്‍ണ്ണങ്ങള്‍ നീ തൊട്ടറിയൂ... പുലര്‍മഞ്ഞിലുയിരിട്ട ഒരുകുഞ്ഞുതുള്ളി എന്റെ കണ്ണീര്‍മുത്തുകളെന്നോര്‍ക്കുക. പ്രിയേ, വിരഹം ഈ വര്‍ണ്ണകാന്തിയെപ്പോലും എന്നില്‍ നിന്നും കവരുന്നു. പടിവാതില്‍ക്കല്‍ നിറകണ്ണുകള്‍ തുടച്ചിട്ടെനിക്കേകിയ നനുത്ത ചുംബനം ഇപ്പൊഴും എന്റെ അധരങ്ങളില്‍ നൊമ്പരമൂട്ടുന്നു. ഹൃദയത്തിന്‍ മൃദുമിടിപ്പുകള്‍, അറിയുക നിനക്കായ്‌ മാത്രം. മണല്‍ക്കാറ്റേറുമ്പോഴും, മുകളില്‍ സൂര്യനഗ്നിയായ്‌ പെയ്യുമ്പോഴും, എന്‍ കവിളില്‍ നിന്റെ നനുത്ത വിരല്‍സ്പര്‍ശത്തിന്‍ ഓര്‍മ്മത്തുടിപ്പുകള്‍.
ഈ പൂ വിരിഞ്ഞത്‌ നിനക്കായ്‌ മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ